കോഴിക്കോട്: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് വിശ്വഗുരു ശ്രീനാരായണഗുരുവിൻ്റെ പേര് നൽകണമെന്ന ആവശ്യം ശക്തമാകുന്നു. ചരിത്ര പുരുഷൻമാരുടെ നാമകരണം രാജ്യത്തെ സുപ്രധാന മേഖലകളിൽ ഉണ്ടന്നിരിക്കെ ഗുരുവിൻ്റെ പേര് മലയാളക്കരയിലെ പ്രമുഖ വിമാനത്താവളത്തിന് അനിവാര്യമാണന്നാണ് ആവശ്യം.

കോഴിക്കോട് എസ്എൻഡിപി യോഗത്തിൽ ഈ ആവശ്യം സജീവമായി.
കേരള നവോത്ഥാനത്തിൻ്റെ ശില്പിയും ആധ്യാത്മിക ആചാര്യനും ഋഷി ശ്രേഷ്ഠനുമായ
ഗുരുദേവന് അർഹമായ പരിഗണന സർക്കാർ തലത്തിൽ ഇതുവരെയും ലഭ്യമായിട്ടില്ല എന്നത് ദു:ഖകരമാണ്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിമാനത്താവളങ്ങൾക്ക് അതാത് ദേശങ്ങളിൽ ജനിച്ച ചരിത്ര പുരുഷൻ മാരുടെ പേരുകൾ നൽകാൻ തീരുമാനിച്ച കേന്ദ്രസർക്കാർ ഉടനടി ശ്രീനാരായണഗുരുദേവ ഭക്തരുടെയും കേരളത്തിലെ പൊതു സമൂഹത്തിൻ്റെയും ന്യായമായ ഈ ആവശ്യം അംഗീകരിക്കണമെന്നാണ് യോഗം ആവശ്യം ഉന്നയിച്ചത്.

ബാംഗ്ളൂരിൽ മെട്രോ റെയിൽവേ സ്റ്റേഷന് ഗുരുദേവൻ്റെ പേരും കർണാടക വിധാൻ സഭയിൽ ( നിയമസഭ) ഗുരുദേവ പ്രതിമ സ്ഥാപിക്കുകയും മംഗലാപുരം വിമാനത്താവളത്തിന് ഗുരുദേവൻ്റെ പേര് നൽകുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് വിശ്വഗുരു ശ്രീനാരായണഗുരുദേവൻ്റെ പേര് നൽകണമെന്ന് സ്വാമി പ്രണവാനന്ദ ആവശ്യപ്പെട്ടു .

ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാറിൽ സമ്മർദ്ദം ചെലുത്തുമെന്നും അഡാനി ഗ്രൂപ്പുമായി അടിയന്തിരമായി കൂടികാഴ്ച നടത്തുമെന്നും സ്വാമിജി അറിയിച്ചു.

കോഴിക്കോട് യൂണിയൻ യോഗത്തിൽ യൂണിയൻ പ്രസിഡണ്ട് ഷനൂപ് താമരക്കുളം അധ്യക്ഷതവഹിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി യോഗം ഡയറക്ടർ കെ. ബിനുകുമാർ അഡ്വക്കറ്റ് എം രാജൻ ,രാജീവ് കുഴിപ്പള്ളി എന്നിവർ പ്രസംഗിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here