തി­രു­വ­ന­ന്ത­പുരം: ഇന്റര്‍നാ­ഷ­ണല്‍ വിമന്‍സ്‌ഡേ ആഘോ­ഷ­ങ്ങ­ളോ­ട­നു­ബ­ന്ധിച്ച് മല­യാ­ള­ത്തിലെ എഴു­ത്തു­കാ­രി­ക­ളുടെ വിവ­ര­ങ്ങള്‍ ഉള്‍ക്കൊ­ള്ളി­ച്ചു­കൊ­ണ്ടുള്ള പുതിയ വെബ്‌സൈറ്റ് കേരളാ ഗവര്‍ണര്‍ പി. സദാ­ശിവം രാജ്ഭ­വ­നില്‍ ഉദ്ഘാ­ടനം ചെയ്തു.

മല­യാ­ള­സാ­ഹി­ത്യ­ത്തിലെ സ്ത്രീര­ച­ന­കള്‍ കന­പ്പെ­ട്ട­താ­ണെന്ന് പരക്കെ അംഗീ­ക­രി­ക്കു­മ്പോഴും, ആ എഴു­ത്തു­കാ­രി­ക­ളെ­ക്കു­റിച്ച് വേണ്ടത്ര അറിവ് മല­യാ­ള­ക്ക­രയ്ക്ക് ഇല്ല. ആദ്യ­കാല എഴു­ത്തു­കാ­രില്‍ പലരും ഒരു പേരോ, ഒരു കൃതിയോ ആയി മറ­വി­യി­ലാ­ണ്ടു­പോ­കു­കയും ചെയ്തി­രി­ക്കു­ന്നു. ഈ തിരി­ച്ച­റി­വില്‍ നിന്നാണ് ആദ്യ­കാല എഴു­ത്തു­കാ­രി­ക­ളെ­ക്കു­റി­ച്ചുള്ള വിവ­ര­ങ്ങള്‍വരെ ഉള്‍ക്കൊ­ള്ളി­ച്ചു­കൊ­ണ്ടുള്ള ഒരു വെബ്‌സൈറ്റ് എന്ന ആശയം ഉരു­ത്തി­രി­ഞ്ഞ­ത്. മല­യാ­ള­ത്തിലെ എഴു­ത്തു­കാ­രി­കളെ അറി­യാനും അംഗീ­ക­രി­ക്കാനും വേദി­യൊ­രു­ക്കു­ക­യാണ് ഈ വെബ്‌സൈ­റ്റ്. മല­യാ­ള­ത്തിന്റെ സ്ത്രീ രച­ന­യുടെ പൂര്‍ണ്ണ­മായ രേഖ­പ്പെ­ടു­ത്ത­ലാണ് ഇതിന്റെ ലക്ഷ്യം.

www.womenwritersofkerala.com എന്ന സൈറ്റ് ഭാഷാ­കു­തു­കി­കള്‍ക്കും സാഹി­ത്യ­വി­ദ്യാര്‍ത്ഥി­കള്‍ക്കും ഒരു­പോലെ പ്രയോ­ജ­ന­പ്പെ­ടു­ന്ന­താ­ണ്. ഡോ. ശ്രീദേവി കെ. നായര്‍ (അ­സോ. പ്രൊഫ­സര്‍ & ഹെഡ്, വിമന്‍സ് കോള­ജ്, നിറ­മണ്‍ക­ര) എഡി­റ്റ­റും, ഡോ. ജി.­എസ് ജയശ്രീ (പ്രൊ­ഫ. & ഹെഡ് ഇന്‍സ്റ്റി­റ്റിയൂട്ട് ഓഫ് ഇംഗ്ലീ­ഷ്, തിരു­വ­ന­ന്ത­പു­രം) കണ്‍സള്‍ട്ടന്റ് എഡി­റ്ററും ആയി പ്രൊജക്ട് നയി­ക്കു­ന്നു. ഡോ. മേരി നിര്‍മ്മ­ല, ആയിഷ ശശി­ധ­രന്‍, ലൈല അലക്‌സ് എന്നി­വര്‍ വിവര്‍ത്ത­ക­രായും പ്രവര്‍ത്തി­ക്കു­ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here