കോഴിക്കോട് : പാലാ ബിഷപ്പിൻ്റെ ലൗജിഹാദ് പ്രചാരണം ആർഎസ്എസ് അജണ്ടയുടെ ഭാഗമാണന്ന് നാഷണൽ വുമൻസ് ഫ്രണ്ട് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പാലാ ബിഷപ്പിൻ്റെ പ്രസ്താവന ക്രിസ്തീയ സ്ത്രീകളെ അപമാനിക്കുന്നതാണന്നും സംസ്ഥാന പ്രസിഡണ്ട് പി.എം. ജസീല പറഞ്ഞു. ക്രിസ്തുമതത്തിലെ സ്ത്രീകൾ പ്രണയത്തിലും ലഹരിയിലും വീഴുന്ന അബലകളാണന്നാണ് ബിഷപ്പ് പരോക്ഷമായി പറയുന്നത്. ഇതിനെതിരെ ക്രിസ്ത്യൻ സ്ത്രീകൾ മുന്നോട്ട് വരണമെന്ന് അവർ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.ഖമറുന്നിസ, ജില്ലാ പ്രസിഡണ്ട് ജമീല പങ്കെടുത്തു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here