തിരുവനന്തപുരം:  മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ് നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ഉന്നത പൊലീസ് ഓഫീസർമാരുടെ സഹായത്തോടെ നടന്ന തട്ടിപ്പ് അടിയന്തിരമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി ടി തോമസാണ് പ്രമേയം കൊണ്ടുവന്നത്.
മോൻസൻ മാവുങ്കൽ ഉണ്ടാക്കിയ വ്യാജ’ചെമ്പോല’ ശബരിമല ആചാര ലംഘനത്തിനായി സർക്കാർ ഉപയോഗിച്ചുവെന്ന് പി ടി തോമസ് ആരോപിച്ചു.
ലോകമലയാളി സഭാംഗമായ സ്ത്രീ മോൻസന്റെ ഇടനിലക്കാരിയാണ് എന്നും പി ടി തോമസ് പറഞ്ഞു. ലോക് നാഥ് ബഹറയാണ് മോൻസനെ സഹായിച്ചത്. ബഹറയ്‌ക്കെതിരെ നടപടിയെടുക്കാൻ ധൈര്യമുണ്ടോ എന്നും, ബഹറ മോദിയുടെയും അമിത് ഷായുടെയും സ്വന്തക്കാരനാണ്, പിണറായി വിജയനുമായി അടുപ്പം സൂക്ഷിക്കുന്ന ബഹറയെ സംരക്ഷിക്കുകയാണ് .
തട്ടിപ്പിന് കൂട്ടുനിന്നത് ആരാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമാവുമെന്നും, ചികിൽസയ്ക്ക് പോയത് ആരാണെന്ന് ഞാനിപ്പോൾ പറയുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കെ സുധാകരന്റെ പേര് പറയാതെയുള്ള മുഖ്യമന്ത്രിയുടെ മറുപടിയിലും പി ടി തോമസ് പ്രതികരണവുമായി എത്തി. കെ സുധാകരന് ഒന്നും ഭയക്കാനില്ലെന്നായിരുന്നു പ്രതികരണം.

മോൻസന്റെ തട്ടിപ്പിൽ പൊലീസ് ഉന്നതന്മാർ ആരെങ്കിലും ഉൾപ്പെടുകയോ, നേരിട്ട് സഹായം ചെയ്യുകയുണ്ടായോ എന്ന് അന്വേഷിക്കുന്നുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെമ്പോല പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആർക്കിയോളജി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ചരിത്രകാരന്മാർ രണ്ട് തട്ടിലായതോടെയാണ് അന്വേഷണ ചുമതല ആർക്കിയോളജി ഡിപ്പാർട്ട് മെന്റിന് കൈമാറുന്നത്.

മോൻസൻ മാവുങ്കലിന്റെ തട്ടിപ്പിനെ ചൊല്ലി സഭയിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ രൂക്ഷമായ വാക്‌പോരാണ് നടത്തിയത്. 
 

LEAVE A REPLY

Please enter your comment!
Please enter your name here