കൽപ്പറ്റ : വയനാട്ടിലെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ ഡി ഡി സി അധ്യക്ഷനുമായ പി വി ബാലചന്ദ്രൻ കോൺഗ്രസ് വിട്ടു. ഐ സി ബാലകൃഷ്ണൻ എം എൽ എ വയനാട്ടിലെ കോൺഗ്രസിനെ നശിപ്പിച്ചെന്നും അഴിമതിക്കാരനാണ് എം എൽ എയെന്നും ബാലചന്ദ്രൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
 
കോൺഗ്രസ് നേതൃത്വത്തിനെതിരെയും ബാലചന്ദ്രൻ രൂക്ഷമായ ഭാഷയിലാണ് ആരോപണമുന്നയിച്ചത്. പാർട്ടിക്കൊപ്പം ജനം നിൽക്കില്ലെന്നും, ന്യൂനപക്ഷം കോൺഗ്രസിൽ നിന്നും അകന്നു കഴിഞ്ഞെന്നും, 52 വർഷമായുള്ള കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും ബാലചന്ദ്രൻ പ്രഖ്യാപിച്ചു. പി കെ റോസക്കുട്ടി, എം എസ് വിശ്വനാഥൻ എന്നീ നേതാക്കൾക്ക് ശേഷം വയനാട്ടിൽ നിന്നും കോൺഗ്രസ് വിടുന്ന പ്രമുഖനാണ് ബാലചന്ദ്രൻ.
സി പി എമ്മിൽ ചേരുമെന്നാണ് അദ്ദേഹം നൽകുന്ന സൂചനകൾ. 
 

LEAVE A REPLY

Please enter your comment!
Please enter your name here