തിരുവനന്തപുരം പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ നിര്യാണത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു അനുശോചനം രേഖപ്പെടുത്തി. വരയിലൂടെയും വാക്കുകളിലൂടെയും അദ്ദേഹം കേരള സമൂഹത്തിന് ചിരിയും ചിന്തയും പകര്‍ന്നുനല്‍കി. കാര്‍ട്ടുണ്‍ അക്കാദമിയുടെ സ്ഥാപക ചെയര്‍മാനായും കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായും സ്തുത്യര്‍ഹമായ നിലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

ഗായകനും, സാംസ്‌കാരിക പ്രവര്‍ത്തകനുമായ വി.കെ. ശശിധരന്റെ നിര്യാണത്തില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അനുശോചിച്ചു. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പരിഷത്ത് കലാജാഥകള്‍ക്കും അനവധി ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. കവിതാലാപനത്തില്‍ വേറിട്ട വഴി സ്വീകരിച്ച, സംസ്‌കാരിക മേഖലയില്‍ സജീവ സാന്നിദ്ധ്യമായിരുന്ന വി.കെ ശശിധരന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി മന്ത്രി അറിയിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here