തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏൽപ്പിച്ചതിൽ പൂർണ തൃപ്‌തിയെന്ന് സുരേഷ് ഗോപി എംപി. വിമർശിക്കുന്നവർക്ക് വിറ്റുതുലച്ചു എന്നൊക്കെ പറഞ്ഞുപോകാം. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ എയർപോർട്ടിന്റെ പ്രവർത്തനം മുന്നോട്ടുപോവുകയാണെങ്കിൽ, ഈ വിമർശനങ്ങളൊക്കെ കത്തിനശിച്ചുകൊള്ളുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

‘ജനങ്ങളുടെ യാത്രയ‌്ക്കിടയിലുള്ള ക്ളേശം പരിഹരിക്കാൻ ഇത്രയും കാലം സാധിച്ചില്ലല്ലോ? ഇനി സാധിക്കുമോ എന്ന് നമുക്ക് പരിശോധിക്കാം. ഒരു പുതിയ സംവിധാനം വന്നിരിക്കുന്നു. വിമർശിക്കുന്നവർക്ക് വിറ്റുതുലച്ചു എന്നൊക്കെ പറഞ്ഞുപോകാം. അതല്ലല്ലോ സത്യാവസ്ഥ. നടത്തിപ്പ് മാത്രമാണ് കൈമാറിയിരിക്കുന്നത്. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ എയർപോർട്ടിന്റെ പ്രവർത്തനം മുന്നോട്ടുപോവുകയാണെങ്കിൽ, ഈ വിമർശനങ്ങളൊക്കെ കത്തിനശിച്ചുകൊള്ളും.

പോസ്‌റ്റ് കൊവിഡ് ഓപ്പറേഷൻസ് തുടങ്ങിയ സമയത്ത് രണ്ടുമൂന്ന് മാസം എമിറേറ്റ്‌സ്, എത്തിഹാദ് എന്നിവ തിരുവനന്തപുരത്തേക്ക് വന്നില്ല. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ എയർപോർട്ടാണ്. 1932ൽ കേണൽ ഗോദവർമ്മ രാജ തുടങ്ങിവച്ച എയർപോർട്ടാണിത്. ഇവിടെ ജനങ്ങൾക്ക് സൗകര്യപ്രദമായ മാറ്റങ്ങൾ വരണം. ഡെവലപ്പ്മെന്റ് എന്നുപറയമ്പോൾ അതുകൂടിയാണല്ലോ? അതുവരട്ടെ, അതിലാർക്കാണ് സുഖമില്ലായ‌്മയുള്ളത്. മുംബയ്, ഡൽഹി പോലുള്ള എയർപോർട്ടുകൾ സ്വീകരിക്കുന്നതുപോലെ ഇവിടെയും യാത്രക്കാരെ സ്വീകരിക്കണം’- സുരേഷ് ഗോപി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here