കണ്ണൂർ :  അന്താരാഷ്ട്ര വിമാനത്താവളത്തിൽ അന്താരാഷ്ട്ര ചരക്കു നീക്കം തുടങ്ങുന്നതിന്റെ ഉദ്ഘാടനം നാളെ  രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും.  മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. മന്ത്രിമാർ, എം പിമാർ, എം എൽ എമാർ മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്‌സിൽ നിലവിൽ ആഭ്യന്തര കാർഗോ സർവ്വീസാണ് നടക്കുന്നത്. അന്താരാഷ്ട്ര കാർഗോ ആരംഭിക്കുന്നതോടെ ഉത്തരമലബാറിലെ വാണിജ്യ വ്യവസായിക കാർഷിക മേഖലയ്ക്ക് പുതിയ ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷ. 9000 ചതുരശ്രമീറ്ററുള്ള കാർഗോ കോംപ്ലക്‌സിൽ 12000 മെട്രിക് ടൺ ചരക്ക് നീക്കത്തിന് ശേഷിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here