കോഴിക്കോട്: ലയൺസ് ക്ലബ് ഇൻറർനാഷണൽ കോഴിക്കോട്, കണ്ണൂർ, വയനാട്, മാഹി, കാസർക്കോട് ഉൾപ്പെടുന്ന ഡിസ്ട്രിക്ട് നേതൃത്വത്തിൽ ഒക്ടോബർ പത്ത് മുതൽ 18 വരെ വിശപ്പ് രഹിത പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ” അന്നം അമൃതം” പദ്ധതി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് നഗരത്തിൽ കരിക്കാം കുളം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഇൻ്റെർനാഷണൽ പ്രസിഡണ്ട് ഡാലസ് എക്സ് അലക്സാണ്ടറുടെ ജന്മദിനത്തിൻ്റെ ഭാഗമായാണ് ഒരു ആഴ്ച പരിപാടി നടക്കുന്നത്. അര ലക്ഷം പേർക്ക് ഭക്ഷ്യ കിറ്റ്, തെരുവുകളിൽ കഴിയുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം, ആശുപത്രി കൂട്ടിരിപ്പുകാർക്ക് ഭക്ഷണം എന്നി പദ്ധതികളാണ് ആരംഭിച്ചത്.

സമസൃഷ്ടി ക്ക് ആശ്വാസമായി, കാരുണ്യം നൽകുന്ന ദൗത്യം ലയൺസ് ക്ലബ് ഇൻറർനാഷണൽ നടപ്പാക്കുന്നത് ശ്ലാഘനീയമാണന്ന് മന്ത്രി പ്രസംഗത്തിൽ പറഞ്ഞു.

ചടങ്ങിൽ പി.എം. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ക് ഗവർണർ യോഹന്നാൻ മറ്റത്തിൽ മുഖ്യ തിഥിയായിരുന്നു. ടി.കെ.രാധാകൃഷ്ണൻ, സുബൈർ കൊളക്കാടൻ, വി ശോഭ് പനങ്ങാട്, ബൈജു പുതുക്കുടി, സാലി യോഹന്നാൻ, പ്രേംകുമാർ, ഇ അനിരുദ്ധൻ തുടങ്ങിയവർ പ്രസംഗിച്ചു.

.

ലയൺസ് ക്ലബ് ഇൻ്റെ ർനാഷണൽ പദ്ധതി അന്നം അമൃതം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here