ഹ്യൂസ്റ്റൺ : ഹ്യൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ ഇടവകയിൽ 2019 മുതൽ ആരംഭിച്ച പി എം കോശി, ഏലിയാമ്മ കോശി  ആൻഡ് അഞ്ചു തോമസ് എവറോളിംഗ് ട്രോഫിക്കായുള്ള മൂന്നാമത് ക്വിസ് മത്സരം 2021 ഒക്ടോബർ 16 ശനിയാഴ്ച ഇമ്മാനുവേൽ സെൻട്രൽ വെച്ച് നടത്തി. പുന്നൂരാൻ ഫാമിലിക്കു വേണ്ടി സക്കറിയ കോശിയാണ് ഒന്നാം സ്ഥാനത്തിനായുള്ള പിഎം കോശി ഏലിയാമ്മ കോശി മെമ്മോറിയൽ എവറോളിംഗ് ട്രോഫി സംഭാവന ചെയ്തത്. രണ്ടും മൂന്നും സ്ഥാനത്തിനായുള്ള അഞ്ചു തോമസ് മെമ്മോറിയൽ എവറോളിംഗ് ട്രോഫി സംഭാവന നൽകിയത് അജയ് തോമസ് ആണ് . 

9 പ്രാർത്ഥനാ കൂട്ടങ്ങൾ ആണ് മത്സരത്തിൽ പങ്കെടുത്തത്. ലീന ഏബ്രഹാമാണ് ഈ വർഷം കൺവീനറായി പ്രവർത്തിച്ചത്. വികാരി റവ.ഈപ്പൻ വർഗീസ്  ക്വിസ് മാസ്റ്റർ ആയി മത്സരത്തിന് നേതൃത്വം നൽകി.  അത്യന്തം വാശിയേറിയ മത്സരത്തിൽ എല്ലാ ടീമുകളും ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവച്ചു. രണ്ടാം സ്ഥാനം ജെറുസലേം പ്രാർത്ഥനാ കൂട്ടമാണ് കരസ്ഥമാക്കിയത്. ബേതലഹേം  പ്രാർത്ഥന കൂട്ടത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു. ഏഴു പ്രാവശ്യം ടൈബ്രേക്കർ വരെ എത്തിയതിനുശേഷമാണ് വിജയികളെ തീരുമാനിക്കാൻ സാധിച്ചത്. ശക്തമായ മത്സരം കാഴ്ചവെച്ച എല്ലാ ടീമുകൾക്കും അഭിനന്ദനം കൺവീനർ ലീന ഏബ്രഹാം അറിയിച്ചു.വരുംവർഷങ്ങളിൽ ആഴമായ ബൈബിൾ പഠനത്തിലൂടെ വേദപുസ്തക അടിസ്ഥാനത്തിൽ ഉള്ള സമൂഹത്തെ വാർത്തെടുക്കുന്നതിന്  ഇതുപോലെയുള്ള ബൈബിൾ ക്വിസ് മത്സരങ്ങൾ സഹായകരമായി തീരുമെന്ന് മത്സരശേഷം വൈസ് പ്രസിഡൻറ് റെജി കുര്യൻ പറഞ്ഞു. ബൈബിൾ കൂടുതൽ ആഴമായി പഠിക്കുന്നതിന് മറ്റ് ക്രിസ്തീയ സമൂഹങ്ങൾക്ക് ഇതുപോലെയുള്ള മത്സരങ്ങൾ സംഘടിപ്പിച്ച് അവസരങ്ങൾ ഒരുക്കണമെന്ന് സെക്രട്ടറി ക്രിസ്റ്റഫർ ജോർജ് മാധ്യമങ്ങളോടായി പറഞ്ഞു. ഒക്ടോബർ 17 ഞായറാഴ്ച ആരാധന മധ്യേ വിജയിച്ച ടീമുകൾക്ക് ട്രോഫികൾ  നൽകുന്നതാണ് എന്ന വികാരി റവ: ഈപ്പൻ വർഗീസ് അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here