കോഴിക്കോട് : ലോൺ ക്ലോസ് ചെയ്തിട്ടും ആധാരം നൽകിയില്ല്ന്ന്.
കോഴിക്കോട്- പണമടച്ചിട്ടും രേഖകൾ നൽകാത്തതിൽ പ്രതിഷേധിച്ച് മണപ്പുറം റീജിൽ ഓഫീസിനു മുന്നിൽ ഉപയോക്താക്കളുടെ സമരം. 13 ദിവസമായി തുടരുന്ന നിരാഹാര സമരത്തിന് കാര്യമായ പ്രതികരണം ഇല്ലാതായതോടെ ഓഫീസിന്റെ ഗേറ്റ് പൂട്ടി സമരക്കാർ. കാര്യങ്ങൾ തീർപ്പാകാതെ ഇനി സമരം അവസാനിപ്പിക്കില്ലെന്ന് സമരസമിതി പ്രവർത്തകർ പറഞ്ഞു.

ലോൺ ക്ലോസ് ചെയ്തിട്ടും ആധാരം ലഭിക്കുന്നില്ല. ഒന്നര വർഷത്തോളമായി പിന്നാലെ നടക്കുന്നു. ബ്രാഞ്ച് മാനേജർ പണവുമായി മുങ്ങിയതാണെന്നാണ് ആരോപണം. ഇതിനിടെ ഒരു സ്റ്റാഫ് ആത്മഹ്ത്യ ചെയ്യുകയും ചെയ്തു. ഇയാളുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയത് കണ്ടെത്തിയതിനെ തുടർന്നാണിത്. പണമടച്ച റസീറ്റുണ്ട്. ഇതേകുറിച്ച് എഴുതി ഒപ്പിട്ടു തരാൻ മണപ്പുറം മാനേജ് മെന്റ് തയ്യാറാകുന്നില്ല.

ഇനി തീരുമാനമാകാതെ പിൻവാങ്ങില്ലന്നു സമരസമിതി പ്രവർത്തകൻ സുരേഷ് പറഞ്ഞു. മണപ്പുറത്തിന്റെ പേരിൽ മറ്റു അക്കൗണ്ടുകൾ നൽകിയാണ് പണം വാങ്ങിയത്. ജീവനക്കാരുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടത് മണപ്പുറം മാനേജ്മെന്റ് ആണെന്നും അദ്ദേഹം പറഞ്ഞു. സമരം തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here