കോഴിക്കോട് : മലബാറിലെ വ്യവസായികൾക്ക് ദുബായിലും അവിടെ നിന്നുള്ളവർക്ക് മലബാറിലും സംരംഭം തുടങ്ങുന്നതിനും പരസ്പര സഹായം ഉറപ്പിച്ച് മലബാർ ചേംബറും ദുബൈയിലെ സംരംഭകരുടെ സംഘടനയായ ഇന്റർ നാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ (ഐ പി എ ) യുമായി ധാരാണ പത്രം ഒപ്പു വെച്ചു.

ഇരു സംഘടനയിലെയും അംഗങ്ങൾക്ക് സർക്കാറുകള്മായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ തുടങ്ങി മറ്റ് ആവശ്യമായ എല്ലാ സഹായവും ഈ ധാരണ പ്രകാരം ഉറപ്പിച്ചതായി മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ.വി ഹസീബ് അഹമ്മദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ധാരണ പത്രം പ്രകാരം ഐ പി എ പ്രതിനിധികളും മലബാർ ചേംബറിലെ പ്രതിനിധികളും കൂടി ചേർന്ന് ഒരു വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു. ഔദ്യോഗിക ആവശ്യങ്ങളും ചർച്ചകളും ഈ കമ്മിറ്റി വഴിയാകും നടത്തുക. ഐ പി എ ചെയർമാൻ വി.കെ ഷംസുദ്ദീൻ നേതൃത്തിലായിരുന്നു ഇന്റർ നാഷണൽ പ്രൊമോട്ടേഴ്സുമായി നടത്തിയ ചർച്ച .

ദുബായിലെ ഐ പി എ അംഗങ്ങൾ മലബാർ ചേംബറിൽ അംഗത്വമെടുക്കാനും ധാരണയായി . ഇതിനുള്ള മെമ്പർഷിപ്പ് ക്യാമ്പയിനും ആരംഭിച്ചു. ദുബായിലെ മലയാളി വ്യവസായികൾക്ക് കൂടുതൽ അവസരങ്ങൾ ഇത് വഴി ലഭ്യമാകും.

ദുബായ് ചേംബർ ഓഫ് കൊമേഴ്സുമായി നടത്തിയ കൂടികാഴ്ചയിൽ ദുബായിൽ ഡിസംബറിൽ ആഗോളത്തിൽ നടക്കുന്ന ചേംബർ ഓഫ് കൊമേഴ്സുകളുടെ സമ്മേളനത്തിൽ മലബാർ ചേംബറിന് പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചു. മലബാറിലേക്ക് കൂടുതൽ വികസന സാധ്യതകൾക്ക് വഴി തുറക്കാൻ ഈ അവസരം വിനിയോഗിക്കാനാകുമെന്ന് മലബാർ ചേംബർ ഹോ.സെക്രട്ടറി
എം എ മെഹബൂബ് പറഞ്ഞു.
ദുബായ് ചേംബർ വൈസ് പ്രസിഡന്റ് ഇന്റർ നാഷണൽ റിലേഷൻസ് – ഹസ്സൻ അൽ ഹാഷ്മി, ഇന്റർ നാഷണൽ ഓഫീസുകളുടെ ഡയറക്ടർ ഒമാൻ അബ്ദുൾ അസീസ് അൽഖാൻ , ബിസിനസ് റിലേഷൻ സീനിയർ മാനേജർ മുഹമ്മദ് ബിൻ സുലൈമാൻ, സമീർ നവാനി
എന്നീവരുമായാണ് കൂടി കാഴ്ച നടത്തിയത്.

ഇതോടൊപ്പം ദുബായ് ചേംബർ ഉപദേശക സമിതി അംഗം ഡോ. ആസാദ് മൂപ്പനുമായി ചർച്ച നടത്തി. കരിപൂർ വിമാനത്താവളത്തിന്റെ വികസനം ത്വരിത ഗതിയിലാക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാറിൽ സമ്മർദ്ദം ചെലുത്താൻ ഇരു സംഘടനകളും യോജിച്ച് പ്രവർത്തിക്കാനും തീരുമാനിച്ചു. മെഡിക്കൽ ടൂറിസത്തിന് കൂടുതൽ സാധ്യതകൾ കേരളത്തിലുണ്ടെങ്കിലും മാർക്കറ്റിങ് അപര്യാപ്ത പരിഹരിച്ച് സർക്കാർ – സ്വകാര്യ സംയുക്ത പദ്ധതി പ്രാവർത്തികമാക്കണമെന്ന് മലബാർ ചേംബർ വൈസ് പ്രസിഡന്റ്
എം നിത്യനാന്ദ് കാമത്ത് പറഞ്ഞു.

യു എ ഇ സന്ദർശിക്കുന്ന മലയാളികൾക്ക് യാത്ര അനുമതി സംബന്ധിച്ച് എല്ലാ പ്രയാസങ്ങൾക്ക് പരിഹാരം കാണുമെന്ന് നോർക്ക റൂട്സ് വൈസ് പ്രസിഡന്റ് ഒ.വി മുസ്ഫയുമായി നടത്തിയ ചർച്ചയിൽ ഉറപ്പ് നൽകിയതായി വൈസ് പ്രസിഡന്റ് എം പി എം മുബഷീർ പറഞ്ഞു.
ചേംബർ പ്രസിഡന്റ് കെ.വി ഹസീബ് അഹമ്മദ് , ഹോ.സെക്രട്ടറി എം എ മെഹബൂബ് ഉൾപ്പെടെ 10 അംഗമാണ് ദുബായി നടത്തിയ കൂടികാഴ്ചയിൽ പങ്കെടുത്തത്.

വാർത്ത സമ്മേളനത്തിൽ ചേംബർ പ്രസിഡന്റ് കെ.വി ഹസീബ് അഹമ്മദ് , ഹോ.സെക്രട്ടറി എം എ മെഹബൂബ് , വൈസ് പ്രസിഡന്റ് മാരായ എം നിത്യാനന്ദ് കാമത്ത് , എം പി എം മുബഷീർ, മുൻ സെക്രട്ടറി ലെഫ്.കേണൽ റിട്ട. കെ.കെ. മനു. , പ്രവർത്തക സമിതി അംഗം കെ. അരുൺ കുമാർ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here