തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ എട്ടാം ക്ളാസ് ഇന്നാരംഭിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കുട്ടികളുടെ പഠനനിലവാരം അളക്കുന്ന നാഷണൽ അച്ചീവ്മെന്റ് സർവേ 12ന് നടക്കുന്ന പശ്ചാത്തലത്തിലാണിത്. എട്ടാം ക്ലാസുകാരെ കൂടാതെ മൂന്ന് ,അഞ്ച്, പത്ത് ക്ളാസുകളിലെ കുട്ടികളും സർവേയിൽ ഉൾപ്പെട്ടിട്ടുണ്ട്.

8,9,11 ക്ളാസുകൾ 15 മുതൽ ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. 9,11 ക്ളാസുകാർക്ക് 15ന് ക്ളാസ് തുടങ്ങും.ഒന്നു മുതൽ ഏഴ് വരെയും 10,12 ക്ളാസുകളുമാണ് നവംബർ ഒന്നിന് ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here