.ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്നലെ നടന്ന നിർണായക സൂപ്പർ 12 മത്സരത്തിൽ അഫ്ഗാനിസ്ഥാനെ എട്ടുവിക്കറ്റിന് ന്യൂസിലാൻഡ് തോൽപ്പിച്ചതോടെ ഇന്ത്യയുടെ സെമിഫൈനൽ പ്രതീക്ഷകൾ അസ്തമിച്ചു.

ഇന്ന് നമീബിയയ്ക്ക് എതിരായ മത്സരത്തിൽ ജയിച്ചാലും ഇന്ത്യയ്ക്ക് സെമിയിൽ കടക്കാനാവില്ല. ഇതോടെ ഒരു ഐ.സി.സി കിരീടം പോലും നേടാനാകാതെ വിരാട് കൊഹ്‌ലി ഇന്ത്യൻ ട്വന്റി-20 ടീമിന്റെ നായകസ്ഥാനമൊഴിയുകയാണ്. സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ നിന്ന് പാകിസ്ഥാനും ന്യൂസിലാൻഡുമാണ് സെമിയിലെത്തിയിരിക്കുന്നത്. ഗ്രൂപ്പ് ഒന്നിൽ നിന്ന് ഇംഗ്ളണ്ടും ആസ്ട്രേലിയയും സെമിയിലെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here