കോട്ടയം: പാലായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. മാനന്തവാടി പേര്യ സ്വദേശി എക്കണ്ടിയില്‍ മുഹമ്മദ് അജ്മലാണ് അറസ്റ്റിലായത്. ചാറ്റിങ്ങിലൂടെ പ്രതി പെണ്‍കുട്ടിയുടെ അശ്ലീ ചിത്രങ്ങള്‍ കൈക്കലാക്കുകയും ചെയ്തു. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം.

മുഹമ്മദ് അജ്മല്‍ മുന്‍പ് ജോലി ചെയ്തിരുന്ന മൊബൈല്‍ കടയില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പെണ്‍കുട്ടി എത്തിയിരുന്നു. ഫോണ്‍ നമ്പര്‍ കരസ്ഥമാക്കിയ പ്രതി വാട്ട്സാപ്പിലൂടെ പെണ്‍കുട്ടിയുമായി നിരന്തരം ബന്ധപെടുകയും പ്രണയത്തിലാവുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയെ അജ്മല്‍ ക്രൂരമായി പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ പോക്സോ, ബലാത്സംഗം, ഐടി നിയമങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ ലാപ്ടോപ്പും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു.

മാനസിക നിലയില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ കുട്ടിയോട് ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് പാലായില്‍ നിന്ന് കടന്നുകളഞ്ഞ പ്രതി വയനാട്ടില്‍ മൊബൈല്‍ ഷോപ് നടത്തി വരികയായിരുന്നു. അവിടെ നിന്നാണ് പൊലീസ് പിടികൂടിയത്. പാലാ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

LEAVE A REPLY

Please enter your comment!
Please enter your name here