ആലപ്പുഴ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യാഭ്യാസ മേഖലയിൽ വിപുലമായ മാറ്റത്തിന്  വഴിതുറന്നെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. വെള്ളിയാകുളം യൂ.പി സ്‌കൂളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിൻറെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നാടിൻറെ ശോഭനമായ ഭാവി മുന്നിൽകണ്ടുകൊണ്ടുള്ള സർക്കാരിൻറെ ക്രിയാത്മക ഇടപെടലിലൂടെയാണ് സ്‌കൂളുകൾക്ക് ഹൈടെക് സൗകര്യങ്ങൾ ലഭ്യമാക്കിയത്. അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ഇതിന് പിന്തുണയേകിയപ്പോൾ പൊതുവിദ്യാഭ്യാസ മേഖലയിൽ സമാനതകളില്ലാത്ത മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്-മന്ത്രി പറഞ്ഞു.

വെള്ളിയാകുളം യൂ.പി സ്‌കൂളിൽ  ഒരു കോടി രൂപ ചെലവിൽ നിർമിക്കുന്ന ഇരുനില കെട്ടിടത്തിൽ 10 മുറികളാണുള്ളത്. ചടങ്ങിൽ തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മഞ്ജുള അധ്യക്ഷത വഹിച്ചു. എ.എം ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here