ന്യൂഡൽഹി : ഐ എൻ എ ദില്ലി ഹാറ്റിൽ ട്രൈ ഫെഡിന്റെ ആഭിമുഖ്യത്തിൽ നടതുന്ന ട്രേഡ് ഫെയറിൽ എൻ എം ഡി സി യുടെ സ്റ്റാൾ ആരംഭിച്ചു. എൻ എം ഡി സി ഉൽപ്പന്നങ്ങളായ കോപ്പോൾ ബ്രാന്റ് വെളിച്ചെണ്ണ, എള്ളെണ്ണ, ഹെയർ കെയർ ഓയിൽ, കാപ്പിപ്പൊടി, ചുക്ക് കാപ്പി, റോസ്റ്റഡ് കാപ്പി , വയനാടൻ കുരുമുളക്, സുഗന്ധ വ്യഞ്ജനങ്ങൾ, കാട്ടുതേൻ, മുതലായ വലഭിയ്ക്കും.

നവംബർ 30 വരെയാണ് മേള. ട്രൈ ഫെഡ് റീജിയണൽ മാനേജർ രാമനാഥൻ ഉൽഘാടനം ചെയ്തു. എൻ എം ഡി സി ബിസിനസ് ഡവലപ്പ്മെന്റ് ഓഫീസർ മുത്തു റിനീഷ് തട്ടാരത്ത് അദ്ധ്യക്ഷത വഹിച്ചു. ഡറാഡൂൺ റീജിയണൽ മാനേജർ അൻസാരി, സെയിൽസ് മാനേജർ ടി.ഗോപകുമാർ എന്നിവർ സംബന്ധിച്ചു.

ഡൽഹി പ്രഗതി മൈതാനിയിൽ ആരംഭിച്ചിട്ടുള്ള ഇന്ത്യാ . ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ കേരള പവലിയനിലെ സഹകരണവകുപ്പിന്റെ സ്റ്റാളിലും, എൻ എം ഡി സി ഉൽപ്പന്നങ്ങളുടെ പ്ര ദർശനം തുടങ്ങി. നവംബർ 27 വരെയാണ് മേള.

LEAVE A REPLY

Please enter your comment!
Please enter your name here