
തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടാന്‍ ഉദ്ദേശമില്ലെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി. എന്നാല്‍ പീക്ക് സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിരക്ക് കൂട്ടുന്നത് പരിഗണനയിലുണ്ട്. വൈകിട്ട് ആറ് മുതല്‍ പത്ത് മണിവരെയുള്ള സമയത്തെ അനാവശ്യ വൈ്യുതി ഉപയോഗം കുറയ്ക്കുന്നതിനാണിത്. ഇത് സംബന്ധിച്ച് റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി ലഭിച്ചു. എന്നാല്‍ നിരക്ക് കൂട്ടണമോ എന്നതില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി സ്വീകരിക്കുമെന്നും വൈദ്യുതിമന്ത്രി പറഞ്ഞു.
എല്‍.ജെ.ഡിയിലെ ഒരു വിഭാഗം നേതാക്കള്‍ ജനതാദള്‍ എസിലേക്ക വരുന്നതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും നടന്നിട്ടില്ല. സമാന ചിന്താഗതിയുള്ളവര്‍ ഒരുമിച്ച് പോകുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.