പി പി ചെറിയാൻ

തൃശൂർ :ദേവമാത പ്രവിശ്യയിലെ അംഗവും മാധ്യമരംഗത്തെ പുരോഹിത ആചാര്യനുമായ ഫാ.ഡോ.ജോണ്‍ ഇടപ്പിള്ളി സി.എം.ഐ.(77) നിര്യാതനായി. കൊറ്റനെല്ലൂര്‍ ഇടപ്പിള്ളി പരേതരായ ആന്റണി-എലിസബത്ത് ദമ്പതികളുടെ അഞ്ചാമത്തെ മകനാണ് .
 
 സഹോദരങ്ങള്‍: ജോസഫ്, ഫാ.പീറ്റര്‍ ഇടപ്പിള്ളി (ജലാപൂര്‍ രൂപത), സിസ്റ്റര്‍ സൂസന്‍, ലോറന്‍സ്
 
സംസ്‌ക്കാരം നവംബര് 21 ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഇരിഞ്ഞാലകുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂകാടന്‍, ദേവമാത പ്രവിന്‍ഷ്യള്‍ ഫാ.ഡേവീസ് പനയക്കല്‍ എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ചാലക്കുടി കാര്‍മ്മലില്‍ നടക്കും.
 
 മാധ്യമ ലോകത്ത് വിവിധ മേഖലകളിൽ നിറഞ്ഞ് നിന്നിരുന്ന പുരോഹിത ആചാര്യനാണ് ഫാ.ജോൺ ഇടപ്പള്ളി സി.എം.ഐ കമ്മ്യൂണിക്കേഷന്‍ മീഡിയ സ്റ്റഡീസിലെ സ്‌പെഷ്യലിസ്റ്റും ഇപ്പോള്‍ ചാലക്കുടി സുപ്പീരിയര്‍ ഓഫ് കാര്‍മല്‍ സ്ഥാപനങ്ങളുടെ മാനേജരുമാണ്.
 
 
കമ്മ്യൂണിക്കേഷന്‍ മീഡിയ സയന്‍സസില്‍ പണ്ഡിതന്‍, കഴിഞ്ഞ 35 വര്‍ഷമായി മീഡിയ അക്കാദമിക് രംഗത്ത് അനുഭവപരിചയമുള്ള പ്രഫസര്‍, ദല്‍ഹി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് സ്ഥാപനത്തിലെ മുന്‍ ഡീന്‍, യു.എ.എസ്. ഇമ്മാക്കുലേറ്റ യൂണിവേഴ്‌സിറ്റി പെന്‍സില്‍വാനിയ ഫാക്കല്‍റ്റി, വിവിധ മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ വിസിറ്റിംഗ് പ്രഫസര്‍, മീഡിയ സെമിനാറുകളുടെയും വര്‍ക്ക്‌ഷോപ്പുകളുടെയും ഓര്‍ഗനൈസര്‍, മീഡിയ വിഷയങ്ങളില്‍ പരിശീലകരെ പരിശീലിപ്പിക്കുന്നതിനുള്ള റിസോഴ്‌സ് പേഴ്‌സണ്‍, ടീച്ചേഴ്‌സ് ഓറിയന്റേഷന്‍ ഫെസിലിറ്റേറ്റര്‍, തൃശൂര്‍ ചേതന സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് മുന്‍ ഡയറക്ടര്‍, ക്രിസ്ത്യന്‍ എജ്യുക്കേഷന്‍ സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്, പഞ്ചാബിലെ അമൃത്സര്‍ മുന്‍ ഡയറക്ടര്‍, സിഗ്‌നിസ് ഇന്ത്യയുടെ മുന്‍ ദേശീയ വൈസ് പ്രസിഡന്റ്, ഇരിഞ്ഞാലകുട കാത്തലിക് യൂത്ത് സെന്റര്‍ മുന്‍ ഡയറക്ടര്‍, ഡയറക്ടര്‍ തൃശൂര്‍ ദേവമാതാ കള്‍ച്ചറല്‍ സെന്റര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.
 

LEAVE A REPLY

Please enter your comment!
Please enter your name here