കൊച്ചി:കേരളത്തിലെ ആദ്യത്തെ   ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്റർ  കോവിഡ് ചികിത്സാകേന്ദ്രമായി പ്രവർത്തനം ആരംഭിക്കുകയും പിന്നീട് സെക്കൻഡ് ലൈൻ  ട്രീറ്റ്മെന്റ് സെന്റർ ആയി അയ്യായിരത്തിൽ പരം കോവിഡ് രോഗികൾക്ക് ചികിത്സ ലഭ്യമാക്കുകയും ചെയ്ത കറുകുറ്റി അപ്പോളോ അഡ്ലക്സ് കോവിഡ് ചികിത്സാകേന്ദ്രത്തിന്റെ പ്രവർത്തനപാതയിൽ ഒപ്പം നിന്ന മുൻനിര പ്രവർത്തകരെയും  പ്രവർത്തന പങ്കാളികളെയും ജില്ലാഭരണകൂടം, ജില്ലാ ആരോഗ്യവകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ ആദരിച്ചു.

അപ്പോളോ അഡ്ലക്സ് ആശുപത്രിയില്  വച്ച് നടന്ന ചടങ് കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈജോ പറമ്പിൽ അധ്യക്ഷതവഹിച്ചു. ആരോഗ്യസമിതി അധ്യക്ഷൻ മേരി ആന്റണി ആശംസകൾ അർപ്പിച്ചു.

ഒരു ലക്ഷത്തി അമ്പതിനായിരം ചതുരശ്രയടി ഹാളും അനുബന്ധ സൗകര്യങ്ങളും ഉള്ള കൺവെൻഷൻ സെന്റർ കോവിഡ് ചികിത്സാ കേന്ദ്രം നടത്തുന്നതിന് സൗജന്യമായി വിട്ടു നൽകിയ അഡ്ലക്സ് അപ്പോളോ ഡയറക്ടർ സുധീശനും മാനേജ്മെന്റിനും അഡിഷണൽ ഡിഎംഒ ഡോ. വിവേക് ഉപഹാരം നൽകി
ചികിത്സാകേന്ദ്രത്തിലേക്ക് ആവശ്യമായ രണ്ടേകാൽ കോടി രൂപ വില വരുന്ന ഉപകരണങ്ങൾ, അനുബന്ധ സാധനസാമഗ്രികൾ തുടങ്ങിയവ നൽകിയ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീയ്ക്ക് (സിഐഐ) നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ സജിത്ത് ഉപഹാരം നൽകി. കോവിഡ് ആശുപത്രിയിലെ ജീവനക്കാർക്ക് താമസിക്കുന്നതിനുള്ള ഹോസ്റ്റൽ സൗകര്യം സൗജന്യമായി വിട്ടു നൽകിയ ഫ്രാൻസിസ്‌കൻ സെന്റർ അസീസി ശാന്തി കേന്ദ്രത്തിലെ ഡയറക്ടർ ഫാ.സ്റ്റീഫൻ ഉപഹാരം ഏറ്റുവാങ്ങി.

വിവിധ മേഖലകളിലായി ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ മുൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.മാത്യൂസ്  , ഹെൽത്ത് നോഡൽ ഓഫീസർ ഡോ.നസീമ നജീബ് ഡോ. ഹനീഷ് എംഎം, ഡോ അതുൽ മാനുവൽ ജോസഫ്, ഡോ.ജോർജ് തുകലൻ, ഡോ.മുഹ്സിൻ എം സാലി, ഡോ അൻവർ ഹസ്സൈൻ, പികെ സജീവ്

ചടങ്ങിൽ ആലുവ ഡെപ്യൂട്ടി തഹസിൽദാർ  അനിൽകുമാർ, അപ്പോളോ ആശുപത്രി സിഇഓ നീലകണ്ഠൻ,  ഡെപ്യൂട്ടി ജനറൽ മാനേജർ കോശി അഞ്ചേരിൽ , അക്കൗണ്ട് ഹെഡ് ദീപക് സേവ്യർ  ഉമാ ടി , ഷാനു കെസി, ശ്രീ രഞ്ജു വി , ശ്രീ രാജു കെ കെ , സി ഐ ഐ ഫൌണ്ടേഷൻ പ്രൊജക്റ്റ് കോഓർഡിനേറ്റർ  ജേക്കബ് ജോസ് തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here