കൊച്ചി: ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത നിയമ വിദ്യാർത്ഥിനി മോഫിയ പർവീനിന്റെ വീട്ടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തി. യുവതിയുടെ മാതാപിതാക്കളെ അദ്ദേഹം സന്ദർശിച്ചു. മോഫിയയുടെ മരണം ദു:ഖകരമായ സംഭവമാണെന്നും, ഇതൊരു ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് അവഗണിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ആലുവ പൊലീസിനെയും ഗവർണർ രൂക്ഷമായി വിമർശിച്ചു. ‘രാജ്യത്തെ മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കേരള പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കാറുണ്ട്. എന്നാൽ ഇതിനിടയിൽ ആലുവയിലേതുപോലെ ചില ഒറ്റപ്പെട്ട അപവാദങ്ങളുണ്ടാകുന്നു. അത്തരം സാഹചര്യങ്ങളിൽ ആലുവയിലേതുപോലെ ജനപ്രതിനിധികളുടെ ഇടപെടൽ ഉണ്ടാകണം.’ അദ്ദേഹം പറഞ്ഞു.

 

സ്ത്രീധന രീതി ഇല്ലാതാകണമെന്നും, സ്ത്രീധനത്തിനെതിരെ അവബോധം വളർത്തണമെന്നും ഗവർണർ ആവർത്തിച്ചു. സ്ത്രീ സുരക്ഷയ്ക്കായി 18 നിയമങ്ങൾ നിലവിലുണ്ട്. എന്നിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here