കൊച്ചി: ഇടപ്പള്ളി കുന്നുംപുറത്ത് നാല് നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ലോഡ്ജ് ആയി പ്രവര്‍ത്തിച്ച് വരുന്ന കെട്ടിടത്തിനാണ് പുലര്‍ച്ചെ തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപടരാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. കെട്ടിടത്തില്‍ കുടുങ്ങിയ ആളുകളെ പുറത്തെത്തിച്ചു.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ഒരു മണിക്കൂറിനുള്ളില്‍ നാല് നിലകളിലേക്കും തീ പടര്‍ന്നു. ഇത് വഴി വാഹനത്തില്‍ പോകുകയായിരുന്നു ഒരു കെഎസ് ഇബി ഉദ്യോഗസ്ഥന്‍ തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. കെഎസ്ഇബിയുടെ ഓഫീസിലും വിവരമറിച്ചു. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതോടെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഫയര്‍ഫോഴ്‌സും ഉടന്‍ സ്ഥലത്തെത്തി.

തീ ഉയന്നതോടെ കെട്ടിടത്തില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപ്പെടാനായി പുറത്തേക്ക് ചാടി. പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here