ന്യൂഡല്‍ഹി: വിവാദ കൃഷി നിയമങ്ങള്‍ പിന്‍വലിച്ചു കൊണ്ടുളള ബില്‍ ലോക്‌സഭയില്‍ പാസാക്കി. കൃഷിമന്ത്രി നരേന്ദ്ര സിങ്ങ് തോമറാണ് ഒറ്റവരി ബില്‍ അവതരിപ്പിച്ചത്. ബില്ലില്‍ ചര്‍ച്ച ആവശ്യപ്പെട്ടു പ്രതിപക്ഷ പ്രതിഷേധം അരങ്ങേറി.

എന്നാല്‍, ഈ ആവശ്യം സ്പീക്കര്‍ തളളിയിരുന്നു. കൂടാതെ കൃഷി നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് ചര്‍ച്ച ആവശ്യമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. പക്ഷേ ചര്‍ച്ച കൂടാതെ ബില്‍ പാസാക്കാനുളള നീക്കം ജനാധിപത്യവിരുദ്ധമാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. എതിര്‍പ്പുകള്‍ക്കിടയിലും ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്.

ലോക്‌സഭ രണ്ടുമണി വരെ നിര്‍ത്തിവച്ചു. ബില്‍ ഇന്നു തന്നെ രാജ്യസഭ പരിഗണിച്ചേക്കാം. രാഷ്ട്രപതി ഒപ്പിട്ടാല്‍ നിയമം റദ്ദാക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here