കോഴിക്കോട്: വിദ്യാർത്ഥിയെ പിന്നിൽ നിന്നും കടന്നുപിടിക്കാൻ ശ്രമിച്ച യുവാവിനെ അടിച്ചുവീഴ്ത്തി പോലീസിൽ ഏൽപ്പിച്ചു സുഹൃത്തായ വിദ്യാർത്ഥിനി മാതൃകയായി. കോഴിക്കോട് നഗരത്തിൽ ബുധനാഴ്‌ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.

ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെ പിന്നിൽ നിന്നെത്തി കടന്നുപിടിക്കാൻ ശ്രമിച്ച പാളയം സ്വദേശി ബിജു(30)വാണ് പിടിയിലായത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

റോഡിൽ നടന്നു പോകുമ്പോൾ പിന്നാലെ വന്ന മറ്റൊരു പെൺകുട്ടിയെ ഇയാൾ കടന്നുപിടിക്കാൻ ശ്രമിച്ചപ്പോഴാണ് യുവാവിനെ പെൺകുട്ടി അടിച്ചുവീഴ്ത്തിയത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ പെൺകുട്ടി ബിജുവിന്റെ കോളറിൽ പിടിച്ച് വീഴ്ത്തി. ഇതോടെ സംഭവമറിഞ്ഞ് നാട്ടുകാരും സഹായത്തിനെത്തി. പൊലീസിനെ വിവരമറിയിച്ചതിനെതുടർന്ന് പിങ്ക് പൊലീസെത്തി ബിജുവിനെ കസ്റ്റഡിയിലെടുത്തു. പോക്സോ ഉൾപ്പടെ കേസുകളാണ് യുവാവിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here