സലിം ആയിഷ (ഫോമാ പി ആർ ഓ )

റാന്നി താലൂക്കിൽ പെട്ട നാറാണംമൂഴി പഞ്ചായത്തിലെ എട്ടു സ്‌കൂളുകൾക്ക്  ഫോമായുടെ വകയായി തെർമീറ്ററുകൾ സംഭാവന ചെയ്തു.നാറാണംമൂഴി പഞ്ചായത്ത് ആഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഫോമയ്‌ക്ക് വേണ്ടി  മുൻ റാന്നി എം.എൽ.എ രാജു എബ്രഹാം ഫോമാ ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിലിന്റെ സാന്നിദ്ധ്യത്തിൽ പഞ്ചായത്ത്  വൈസ് പ്രസിഡന്റ്  രാജൻ നീറംപ്ലാക്കലിന്   കൈമാറി.പഞ്ചായത്ത് അംഗങ്ങൾ സെക്രട്ടറി സൈമൺ വർഗ്ഗീസ് തുടങ്ങിയവർ  ചടങ്ങിൽ സംബന്ധിച്ചു.

തെര്മോമീറ്ററുകൾ സംഭാവന ചെയ്ത സുമനസ്സുകൾക്ക് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്ജനറൽ  സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻട്രഷറർ തോമസ് ടി.ഉമ്മൻവൈസ് പ്രസിഡന്റ് പ്രദീപ് നായർജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ നന്ദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here