കൊച്ചി: കിടപ്പുരോഗികൾക്കും പ്രായമായവർക്കും വിദഗ്ധ ചികിത്സ വീട്ടിൽ ലഭ്യമാക്കാൻ വിപിഎസ് ലേക്‌ഷോർ ആശുപത്രി ‘ആശ്വാസ്’ ഹോം കെയർ സേവനം തുടങ്ങി. ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ ടെക്‌നീഷ്യൻസ്, പാരാമെഡിക്കൽ എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘം വീടുകളിലെത്തി ചികിത്സ നടത്തും. ദീര്ഘകാല അസുഖങ്ങളുമായി ബുദ്ധിമുട്ടുന്നവർ, അവയവ തകരാർ സംഭവിച്ചു ചികിത്സയിലുള്ളവർ, അപകടം മൂലം കിടപ്പിലായവർ, പ്രായാധിക്യം കാരണം ആശുപത്രിയിലേക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ എന്നിവർക്ക് ഈ സേവനം ഉപയോഗിക്കാം. സാധാരണ ചെക്കപ്പിനൊപ്പം മറ്റു വിദഗ്ദ്ധ പരിശോധനകൾ ചെയ്യാനുള്ള സംവിധാനവും ഫിസിയോതെറാപ്പി, പാലിയേറ്റിവ് കെയർ സേവനങ്ങളും ലഭ്യമാകും. മുറിവുകളുടെ പരിചരണം, ട്യൂബ് മാറ്റിയിടൽ തുടങ്ങിയ സേവനങ്ങളും ആശുപത്രിയിലെത്താതെ തന്നെ ലഭ്യമാകും. വിപിഎസ് ലേക്‌ഷോർ ആശുപത്രിയുടെ 25 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്കാണ് സേവനം ലഭ്യമാവുക.


സ്ഥിരമായി ആശുപത്രിയിൽ എത്തി ചികിത്സ ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് സ്വന്തം വീടിന്റെ സുരക്ഷയിൽ വ്യക്തിഗത വിദഗ്ധ ചികിത്സ ലഭ്യമാക്കാനാണ് ആശ്വാസ് ഹോം കെയർ തുടങ്ങുന്നതെന്ന് ആശുപത്രി സിഇഒ എസ് കെ അബ്ദുള്ള അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7592022082 എന്ന നമ്പറിൽ വിളിക്കുക.
 

 
Photo caption: വിപിഎസ് ലേക്ഷോര്‍ ആശുപത്രിയുടെ പാലിയേറ്റിവ് ഹോം കെയര്‍ സേവനം ‘ആശ്വാസ്’ സിഇഒ എസ് കെ അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു. സിഒഒ സുഭാ ഷ് സ്‌കറിയ, എച്ആര്‍ ജനറല്‍ മാനേജര്‍ മോഹന്‍ മേനോന്‍, നഴ്സിംഗ് ജനറല്‍ മാനേജര്‍ സെലിന്‍ മാത്യു, പാലിയേറ്റിവ് കെയര്‍ വിഭാഗം ഫിസിസിഷ്യന്‍ ഡോ. ബിജു ഗോപി, കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ മായ എം , ഫെസിലിറ്റി മാനേജര്‍ ശങ്കര്‍ എന്നിവര്‍ സമീപം.

LEAVE A REPLY

Please enter your comment!
Please enter your name here