ശ്രീകുമാർ ഉണ്ണിത്താൻ (ഫൊക്കാന മീഡിയ ടീം )


ഹെലികോപ്റ്റർ ദുരന്തത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിൽ ഫൊക്കാന  അനുശോചനം രേഖപ്പെടുത്തി. റാവത്തിനേയും ഭാര്യയേയും മറ്റു 11   സൈനികരേയും നഷ്ടമായ ഹെലികോപ്റ്റർ അപകടം  ഇന്ത്യയുടെ  ദുഃഖമാണെന്നും, അത് എല്ലാ ഇന്ത്യക്കാരെയും  വേദനിപ്പിക്കുന്നു .മരിച്ചവരുടെ  എല്ലാം  കുടുംബത്തിന്റെ ദുഃഖത്തിൽ  ഫൊക്കാനയും പങ്കാളിയാകുന്നു.

രാജ്യത്തിന്‍റെ ആദ്യത്തെ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തു  സധാരണയൊരു സൈനിക തലവൻ മാത്രമായിരുന്നില്ല ആയിരുന്നില്ല മറിച്ചു  ഇന്ത്യയുടെ പ്രതിരോധ മിസൈൽ ആയിരുന്നു. ജഗ്രതയോടെയും ശുഷ്കാന്തിയോടെയും രാജ്യത്തെ സേവിച്ച ഒരു യഥാർത്ഥ ദേശസ്നേഹി ആയിരുന്നു അദ്ദേഹം.

നമ്മുടെ സായുധ സേനയെയും സുരക്ഷാ ഉപകരണങ്ങളെയും നവീകരിക്കുന്നതിൽ അദ്ദേഹം വളരെയധികം സംഭാവന നൽകി. തന്ത്രപരമായ കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകളും വീക്ഷണങ്ങളും അസാധാരണമായിരുന്നു.

 മാതൃരാജ്യത്തിനായുള്ള അദ്ദേഹത്തിന്റെ  സേവനം എക്കാലത്തും  നാം അനുസ്മരിക്കും .സേനാ മേധാവി ബിപിൻ റാവത്തിന്റെയും,  ഭാര്യയുടെയും മറ്റു മലയാളി ഉൾപ്പെടെയുള്ള  പതിനൊന്ന്    സൈനികരുടെയും   നിര്യാണത്തിൽ  ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം അവരുടെ  അന്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന , ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഫിലിപ്പോസ് ഫിലിപ്പ്, മറ്റ്  എക്സിക്യൂട്ടീവ് കമ്മിറ്റി , നാഷണൽ കമ്മിറ്റി , ട്രസ്റ്റീ ബോർഡ് മെംബേർസ്  എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here