കോഴിക്കോട്: വടകര താലൂക്ക ഓഫീസിന് തീയിട്ടത് ആന്ധ്ര​‍ാപ്രദേശ് സ്വദേശിയാണെന്ന് സൂചന. ഇയാള്‍ താലൂക്ക് ഓഫീസിലേക്ക് കടന്നുപോകുന്നതി​ന്റെ സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. നഗരത്തില്‍ പലയിടത്തും പാഴ്വത്തുക്കള്‍ കൂട്ടിയിട്ട് തീയിടുന്നത് ഇയാളുടെ പതിവാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചില കെട്ടിടങ്ങളുടെ ശുചിമുറിയില്‍ തീയിട്ടതിന് ഇയാളെ പിടികൂടിയിരുന്നു. എന്നാല്‍ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന സംശയത്തെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു.

ഇന്നു രാവിലെയാണ് ആന്ധ്ര സ്വദേശി പോലീസിന്റെ പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. മുന്‍പ് തീയിട്ട സ്ഥലങ്ങളില്ലൊം ഇയാളെ കൊണ്ടുപോയി തെളിവെടുത്തു. തണുപ്പ് മാറ്റുന്നതിനാണ് തീയിടുന്നതെന്നാണ് ഇയാള്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here