കടയ്ക്കാവൂര്‍: പോത്തന്‍കോട് സുധീഷ് വധക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതി ഒട്ടകം രാജേഷിനെ തിരഞ്ഞുപോയ പോലീസ് സംഘം സഞ്ചരിച്ച വള്ളംമറിഞ്ഞ് കായലില്‍ മുങ്ങി ഒരു പോലീസുകാരന്‍ മരിച്ചു. രാവിലെ 11 മണികയോടെയാണ് സംഭവം. അരമണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

എസ്.എ.പി ക്യാംപിലെ പോലസുകാരന്‍ ബാലു (25) ആണ് അപകടത്തില്‍പെട്ട് മരിച്ചത്. അരമണിക്കൂറിനുള്ളില്‍ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചെങ്കിലും വര്‍ക്കല മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും ജീവന്‍ രഷിക്കാനായില്ല. ആലപ്പുഴ പുന്നപ്ര സ്വദേശിയാണ്ബാലു . അരമണിക്കൂറിലെറെ സമയം വെള്ളത്തിനടിയിലായിരുന്ന ബാലുവിനെ പുറത്തെടുക്കുമ്പോള്‍ ശ്വാസമുണ്ടായിരുന്നു. കൃത്രിമ ശ്വാസം നല്‍കിയ ശേഷമാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

വര്‍ക്കല സി.ഐയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ എസ്.എ.പി ക്യാംപിലെ മൂന്നു പോലീസുകാരുമാണ് ഉണ്ടായിരുന്നത്. സി.ഐ അടക്കം മൂന്നു പേരും നീന്തി രക്ഷപ്പെട്ടു. ഒരാളെ മാത്രം കാണാതാവുകയായിരുന്നു. ശിവഗിരിയില്‍ ഡ്യുട്ടിക്ക് എത്തിയതായിരുന്നു ബാലു.

കടയ്ക്കാവൂര്‍ പണയില്‍ക്കടവ് പാലത്തിന് സമീപം ടൂറിസ്റ്റുകാര്‍ക്കായി നിര്‍മ്മിച്ചിരിക്കുന്ന കുടിലുകളില്‍ ഒട്ടകം രാജേഷ് ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഘം അവിടേക്ക് പോയത്. ഭാരക്കൂടുതല്‍ മൂലം വള്ളം മുങ്ങുകയായിരുന്നു. മത്സ്യത്തൊഴിലാളികളുടെ വള്ളമാണ് ഇവര്‍ ഉപയോഗിച്ചത്. കേസിലെ 11 പ്രതികളില്‍ 10 പേരെയും പിടികൂടിയിരുന്നു. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ കൂടിയാണ് ഒളിവില്‍ കഴിയുന്ന ഒട്ടകം രാജേഷ്.

LEAVE A REPLY

Please enter your comment!
Please enter your name here