പി പി ചെറിയാന്‍

ഡാളസ്സില്‍ ഡിസംബര്‍ 15 ബുധനാഴ്ച പതിനാലുകാരിയായ നെവിയ ഫോസ്റ്റര്‍ വെടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ടൈറന്‍ ഡേവിസിനെ(22) ഡാളസ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ഡാളസ് സൗത്ത് മെറിഫീല്‍ഡ് റോഡിലാണ് നെവിയയുടെ മൃതദേഹം കണ്ടെത്തിയത്. ഡാളസ് ഫയര്‍ റസ്‌ക്യൂവാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും ഒരു മൈല്‍ അകലെയുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് നെവിയ അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത്.

മാനസിക വൈകല്യമുള്ള മകള്‍ ഇടയ്ക്കിടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാറുണ്ടെന്നും എന്നാല്‍ രാത്രിയോടെ തിരികെ വരാറുണ്ടെന്നും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. തന്റെ മകള്‍ ഒരിക്കലും ഇങ്ങനെ മരിക്കേണ്ടവളല്ല എന്നും അമ്മ പറഞ്ഞു. ഡേവിസ് എന്തിനാണ് ഇങ്ങനെയൊരു കൃത്യം ചെയ്തതെന്ന് വ്യക്തമല്ല. അറസ്റ്റ് ചെയ്ത ഇയാള്‍ക്കെതികെ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.

ഡാളസ് ജയിലില്‍ അടച്ച പ്രതിക്ക് ഒരു മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. 2018ല്‍ കാര്‍ ഡീലര്‍ഷിപ്പില്‍ അക്രമം ഉണ്ടാക്കി 15000 ഡോളര്‍ നഷ്ടമുണ്ടാക്കിയ കേസില്‍ കഴിഞ്ഞ വര്‍ഷം പ്രൊബേഷനില്‍ കഴിഞ്ഞിരുന്ന ഡേവിസിന്റെ കാലാവധി നവംബര്‍ 23നായിരുന്നു അവസാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here