ന്യൂഡൽഹി : ഡെൽറ്റ വകഭേദത്തെക്കാൾ മൂന്നിരട്ടി വ്യാപനശേഷിയുള്ളതാണ് ഒമിക്രോണെന്നും ‘യുദ്ധസജ്ജ’മാകാനും
സംസ്ഥാനങ്ങളോട് നിർദേശിച്ച് കേന്ദ്രസർക്കാർ നിർദേശം.
രാത്രി കർഫ്യൂ, വലിയ ജനക്കൂട്ടം ഒഴിവാക്കാനുള്ള കർശന നടപടികൾ, വിവാഹത്തിനും മരണാനന്തര ചടങ്ങിനും പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കൽ തുടങ്ങിയ നടപടികൾ പരിഗണിക്കാൻ
കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ അയച്ച കത്തിൽ പറയുന്നു.

ഇന്ത്യയിൽ കോവിഡിന്റെ ഒമിക്രോൺ വകഭേദം ബാധിച്ചവരുടെ എണ്ണം 213 ആയി. ഇതിൽ 77 പേർ രോഗമുക്തി നേടി. തെലങ്കാന (20), കർണാടക (19), രാജസ്ഥാൻ (18), കേരളം (15), ഗുജറാത്ത് (14) എന്നിവിടങ്ങളിലും ഒമിക്രോൺ കേസുകൾ കൂടുതലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here