ന്യൂഡൽഹിി: തെരഞ്ഞെടുപ്പ്,  ഉത്സവകാലങ്ങൾക്ക് മുന്നോടിയായി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും വീണ്ടും ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ രാത്രി കാല കർഫ്യ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി. സംസ്ഥാനങ്ങളിലെ ഒമിക്രോൺ വ്യാപനം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ  നേതൃത്വത്തിൽ അവലോകന യോഗം ഡല്ഹിയിൽ നടന്നു.

കൊവിഡ  നിയന്ത്രണത്തിൽ സംസ്ഥാനങ്ങൾക്കുള്ള പിന്തുണ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. സംസ്ഥാനങ്ങൾ ജാഗ്രത കൂട്ടണം. താഴേതട്ട് മുതലുള്ള ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

രാജ്യത്ത് ഒമിക്രോൺ വ്യാപനം കൂടുന്ന പശ്ചാത്തലത്തിലാണ് നൈറ്റ് കർഫ്യൂ അടക്കമുള്ള പഴയനിയന്ത്രണ മാർഗങ്ങളിലേക്ക് തിരികെ പോകാനുള്ള കേന്ദ്ര നിർദ്ദേശം.ആൾക്കൂട്ടം പരമാവധി ഒഴിവാക്കണം.  ആഘോഷങ്ങൾക്ക് നിയന്ത്രണം വേണം. പോസിറ്റിവിറ്റി നിരക്ക് കൂടിയാൽ ആ പ്രദേശത്തെ ഉടൻ കണ്ടയെൻറ്‌മെൻറ് സോണായി പ്രഖ്യാപിക്കണം. കണ്ടെയൻറ്‌മെന്റ് സോണുകളിലെ  വീടുകൾ തോറും രോഗ നിർണ്ണയ പരിശോധന നടത്തണം. അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ സംവിധാനങ്ങൾക്കായി കേന്ദ്രപാക്കേജിലെ പണം ചെലവഴിക്കാം. പ്രവർത്തന പുരോഗതി ഓരോ ദിവസവും ആരോഗ്യസെക്രട്ടറിമാർ വിലയിരുത്തി കേന്ദ്രത്തെ അറിയിക്കണം.

ഉടൻ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വാക്‌സിനേഷൻ നിരക്ക് കുറഞ്ഞ ജില്ലകളിൽ പ്രതിരോധ കുത്തിവയ്പിൻറെ വേഗം കൂട്ടണം. ദേശീയ ശരാശരിയേക്കാൾ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളിൽ വീടുകളിൽ കൂടിയെത്തി വാക്‌സിനേഷൻ നൽകി നിരക്ക് കൂട്ടണം. അതേ സമയം ആരോഗ്യമന്ത്രാലയം ഇന്ന്  കണക്കനുസരിച്ച് രാജ്യത്ത് 236 പേർക്ക് ഇതിനോടകം ബാധിച്ചു. 104 പേർക്ക് രോഗം ഭേദമായി. ചികിത്സയിലുള്ള ആരുടെയും നില ഗുരുതരമല്ല.രോഗവ്യാപനത്തിൽ മഹാരാഷ്ട്രയാണ് മുൻപിൽ. വ്യാപന തീവ്രത കൂടുന്ന ആദ്യ പത്ത് സംസ്ഥാനങ്ങളുിൽ കേരളം ആറാമതുണ്ട് .അർഹരായ ജനസംഖ്യയിൽ അറുപത് ശതമാനം പേർക്ക് ഇതിനോടകം  രണ്ട് ഡോസ്  വാക്‌സീൻ നൽകിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.  

LEAVE A REPLY

Please enter your comment!
Please enter your name here