![aa-5049391](https://i0.wp.com/keralatimes.com/wp-content/uploads/2021/12/aa-5049391-1.jpg?resize=548%2C309&ssl=1)
കോവിഡ് വൈറസ് വ്യാപനം മറികടക്കാന്‍ പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനോടു അറിയിച്ചു സംസ്ഥാന ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്കു കോവിഡ് പശ്ചാത്തലത്തില്‍ ഉണ്ടായ പ്രതിസന്ധിയില്‍ നിന്നു മറികടക്കാന്‍ ജി.എസ്.ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷത്തേക്കു നീട്ടണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. അതുപോലെ സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്നു ശതമാനം വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയില്‍ കേരളത്തിനുളള വിഹിതം വര്‍ദ്ധിപ്പിക്കുക, ആരോഗ്യ മിഷന്റെ ചിലവ് കേന്ദ്രം പൂര്‍ണ്ണമായി വഹിക്കുക, എന്നീ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. ആരോഗ്യ മിഷന്റെ ചിലവ് ഇപ്പോള്‍ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്.
സില്‍വര്‍ ലൈന്‍ പദ്ധിയുടെ അനുമതി വേഗത്തിലാക്കണമെന്നും ആവശ്യവും സംസ്ഥാനം അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷത്തു നിന്നു തിരിച്ചടി സാധ്യതയും മന്ത്രി എടുത്തു പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ പദ്ധിയുമായി മുന്നോട്ട് പോകാന്‍ സാധിക്കുകയുളളുയെന്നും അദ്ദേഹം ദില്ലിയില്‍ പ്രസംഗിച്ചപ്പോള്‍ പറഞ്ഞു.