പൂണിത്തുറ : കേരളത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട മത്സ്യമാർക്കറ്റായ ചമ്പക്കര മൽസ്യ മാർക്കിന്റെ ശോച്യാവസ്ഥ  പരിഹരിക്കാനവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി മേയർ എം. അനിൽ കുമാർ പറഞ്ഞു. മാർക്കറ്റിലെ തൊഴിലാളികളുടേയും, കച്ചവടക്കാരുടേയും അഭ്യർത്ഥന മാനിച്ച് മാർക്കറ്റ്സ ന്ദർശിച്ചപ്പോഴാണ് ചമ്പക്കര മാർക്കറ്റ് ഉടൻ ആധുനിക വൽക്കരിക്കുമെന്ന് മേയർ ഉറപ്പു നൽകിയത്. മേയറോടൊപ്പം വർക്ക്‌സ് സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ സുനിത ഡിക്‌സൺ ചമ്പക്കര വാർഡ് കൗൺസിലർ ടി.കെ  ശൈലജ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

മാർക്കറ്റ് ആധുനികവൽക്കരിക്കുന്നതിനായി തിരദേശ വികസന  കോർപ്പറേഷൻ തയ്യാറാക്കിയ ഡി പ്പി ആറിനെ സംബന്ധിച്ച് മുൻ കൗൺസിലർ വി.പി.ചന്ദ്രൻ മേയറുടെ ശ്രദ്ധയിൽപെടുത്തി. ഇതുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വികരിക്കാൻ കോർപ്പറേഷൻ അസിസ്റ്റൻന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനിയറെ മേയർ ചുമതലപ്പെടുത്തി. സി ഐ റ്റി യു വിനെ  പ്രധിനിധികരിച്ച് പി.ദിനേശ്, പി.ബി. സുധീർ , പി കെ ഷാജി എന്നിവരും,കച്ചവടക്കാരുടെ പ്രതിനിധികളായി എം.എക്‌സ്. മാർട്ടിൻ ,  പി .വി ആന്റണി  എന്നിവരും  മാർക്കറ്റിലേത്തിയ മേയറോടു കാര്യങ്ങൾ വിശദികരിച്ചു. ജില്ലയിലെ ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന മത്സ്യമാർക്കറ്റാണ് ചമ്പക്കര മത്സ്യമാർക്കറ്റ്. ആധുനിത സൗകര്യങ്ങളോടെ ചമ്പക്കര മത്സ്യമാർക്കറ്റിന്റെ വികസനം യാഥാർത്ഥ്യമാവുന്നതോടെ മത്സ്യതൊഴിലാളികൾക്കും മത്സ്യവിൽപ്പനക്കാർക്കും ഏറെ ഗുണകരമായി തീരും.

LEAVE A REPLY

Please enter your comment!
Please enter your name here