ഛണ്ഡിഗഢ്​: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ പഞ്ചാബിൽ ഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്ന്​ കേന്ദ്രസർക്കാർ. പ്രതിഷേധം മൂലം 20 മിനിറ്റ്​ ഫ്ലൈഓവറിൽ പ്രധാനമന്ത്രി കാത്തുകിടക്കേണ്ടി വന്ന സാഹചര്യം ഗുരുതരമാണ്​. വലിയ സുരക്ഷവീഴ്ചയാണ്​ പഞ്ചാബിലുണ്ടായത്​. ഇതിന്​ പിന്നാലെ പഞ്ചാബിലെ പരിപാടികൾ റദ്ദാക്കി പ്രധാനമന്ത്രി മടങ്ങിയെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പഞ്ചാബിലെ സുരക്ഷാവീഴചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാറിനോട്​ വിശദീകരണം തേടി. പഞ്ചാബിലെ മോദിയുടെ പരിപാടിയെ കുറിച്ച്​ നേരത്തെ തന്നെ സംസ്ഥാന സർക്കാറിനെ അറിയിച്ചിരുന്നു. അതിന്​ വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ പഞ്ചാബ്​ ബാധ്യസ്ഥരാണ്​. എന്നാൽ, ഇത്​ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി.

കാലാവസ്ഥ മോശമായതിനാലാണ്​ ദേശീയ രക്​തസാക്ഷി മെമ്മോറിയലിലേക്ക്​ പ്രധാനമന്ത്രി റോഡിലൂടെ പോകാൻ തീരുമാനിച്ചത്​. മുൻകൂട്ടി ഇക്കാര്യം പഞ്ചാബ്​ ഡി.ജി.പിയെ അറിയിക്കുകയും ചെയ്തു. എന്നാൽ മെമ്മോറിയൽ എത്തുന്നതിന്​ 30 കിലോമീറ്റർ മുമ്പ്​ ഫ്ലൈഓവറിൽ പ്രധാനമന്ത്രി കുടുങ്ങുകയായിരുന്നുവെന്ന്​ ആഭ്യന്തര മന്ത്രാലയം വ്യക്​തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here