സര്‍ക്കാര്‍ ഓഫീസുകളിലെ ഗര്‍ഭിണികള്‍ക്ക് വര്‍ക് ഫ്രം ഹോം അനുവദിക്കും. സര്‍ക്കാര്‍ പരിപാടികളെല്ലാം ഓണ്‍ലൈനാക്കും. ടിപിആര്‍ 20 ന് മുകളിലുളള ജില്ലകളില്‍ പൊതുപരിപാടികള്‍ക്ക് 50 പേര്മാത്രമായിരിക്കും. ടിപിആര്‍ 30 ന് മുകിലുളള ജില്ലകളില്‍ പൊതുപരിപാടികള്‍ അനുവദിക്കില്ല.
സംസ്ഥാനത്തെ സ്കൂളുകള്‍ അടയ്ക്കാനും രീരുമാനമുണ്ടായി. ഒന്ന് മുതല്‍ ഒന്‍പത് വരെയുളള ക്ലാസുകളാണ് അടയ്ക്കാന്‍ തീരുമാനിച്ചത്. ഒന്‍പതാം ക്ലാസുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും. സ്കൂളുകള്‍ വാക്സിനേഷന് കേന്ദ്രങ്ങളാക്കും. പരീക്ഷാനടത്തിപ്പില്‍ തീരുമാനം പിന്നീടുണ്ടാകും.