തിരുവനന്തപുരം: രണ്ടാം പിണറായി  സർക്കാരിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ  ഉയർന്ന വിമർശനങ്ങളിൽ പ്രതിരോധം തീർത്ത് കോടിയേരി ബാലകൃഷ്ണൻ. അഞ്ച് കൊല്ലം പിന്നിട്ട സർക്കാരിനോടാണ് ഒൻപത് മാസം പ്രായമായതിനെ താരതമ്യം ചെയ്യുന്നത്. സർക്കാരിന് സാവകാശം നൽകണം. വിമർശനം വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു. ഒന്നാം പിണറായി സർക്കാർ കൊള്ളാം എന്നാൽ രണ്ടാം പിണറായി സർക്കാർ പോര,  ആഭ്യന്തര വകുപ്പിൽ പിടി അയയുന്നു തുടങ്ങി സർക്കാരിനെതിരെ നിരവധി വിമർശനങ്ങളാണ് സമ്മേളനത്തിൽ ഉയർന്നത്.

മന്ത്രി ഓഫീസുകൾക്ക് വേഗത പോരെന്നായിരുന്നു പാളയം ഏരിയാ കമ്മിറ്റിക്ക് വേണ്ടി വി കെ പ്രശാന്ത് എം എൽ എ പറഞ്ഞത്. ആരോഗ്യ, വ്യവസായ മന്ത്രിമാർക്കെതിരെ വളരെ ഗൗരവതരമായ വിമർശവും കോവളം ഏരിയ കമ്മിറ്റിയിൽ ഉയർന്നിരുന്നു. ആരോഗ്യമന്ത്രി വീണ ജോർജിൻറെ ഓഫീസിൽ പാവങ്ങൾക്ക് കയറാൻ കഴിയുന്നില്ലെന്നായിരുന്നു വിമർശനം. സാധാരണ കുടുംബങ്ങളിൽ നിന്ന് എത്തുന്ന വനിതാ സഖാക്കൾക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു കിളിമാനൂർ എരിയ കമ്മിറ്റിയുടെ പരാതി. വ്യവസായ വകുപ്പിനെതിരെയും തദ്ദേശ വകുപ്പിനെതിരെയും ആക്ഷേപങ്ങൾ ഉയർന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here