ധ്യാൻ ശ്രീനിവാസനെ  നായകനാക്കി സന്തോഷ് മണ്ടൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘ബുള്ളറ്റ് ഡയറീസ്’ ന്റെ  ചിത്രീകരണം ആരംഭിച്ചു. കണ്ണൂർ കരുവാഞ്ചൽ കാപ്പിമല ജംഗ്ഷനിൽ വച്ചായിരുന്നു സ്വിച്ചോൺ. പ്രയാഗ മാർട്ടിൻ നായികയാവുന്ന ചിത്രത്തിൽ രൺജി പണിക്കർ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ആൻസൺ പോൾ, ജോണി ആൻറണി, ശ്രീകാന്ത് മുരളി, സലിം കുമാർ, അൽത്താഫ് സലീം, ശ്രീലക്ഷമി എന്നിലരാണ് മറ്റ് അഭിനേതാക്കൾ. ബി ത്രി എം ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻറെ ഛായാഗ്രഹണം ഫൈസൽ അലിയാണ് നിർവ്വഹിക്കുന്നത്. കൈതപ്രം, റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്‌മാൻ സംഗീതം പകരുന്നു. എഡിറ്റിംഗ് രഞ്ജൻ എബ്രഹാം. പ്രൊഡക്ഷൻ ഡിസൈനർ അനിൽ അങ്കമാലി, കലാസംവിധാനം അജയൻ മങ്ങാട്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റിൽസ് രാംദാസ് മാത്തൂർ, പരസ്യകല യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിബിൻ കൃഷ്ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് നസീർ കാരന്തൂർ. പി ആർ ഒ- എ എസ് ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here