തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴുദിവസത്തില്‍ താഴെ സന്ദര്‍ശനത്തിന് എത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എല്ലാ പ്രവാസികളും കേന്ദ്ര നിര്‍ദേശപ്രകാരമുളള പരിശോധനകള്‍ നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. കേന്ദ്ര മാര്‍ഗനിര്‍ദേശരേഖയ്ക്ക് അനുസൃതമായി കേരളം ക്വാറന്റീന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഫെബ്രുവരി ആദ്യ ആഴ്ചയ്ക്കുശേഷം കോവിഡ് വ്യാപനം കുറയുമെന്നാണ് കണക്കാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരിക്കുന്നു. സംസ്ഥാനത്ത് ഇതിനകം സമൂഹവ്യാപനം നടന്നുകഴിഞ്ഞതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിലവില്‍ കേരളത്തിലെ കോവിഡ് വയാപനം കുറയുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here