ചിക്കാഗോ: മീഡിയാവൺ  ചാനലിന്റെ പ്രക്ഷേപണം തടഞ്ഞ കേന്ദ്ര ഗവണ്മെന്റിന്റെ തീരുമാനത്തെ ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക  അപലപിച്ചു. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഈ തീരുമാനം സ്വതന്ത്ര ഇന്ത്യയുടെ  ചരിത്രത്തിൽ ഒരു തീരാ കളങ്കമാണെന്ന് പ്രസിഡന്റ് സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത് , ട്രഷറർ ഷിജോ പൗലോസ് എന്നിവർ ചൂണ്ടിക്കാട്ടി.

പ്രക്ഷേപണം തടഞ്ഞതിനെ പ്രസ് ക്ളബിന്റെ ചിക്കാഗോ ചാപ്ടർ യോഗം ചേർന്ന് അപലപിച്ചു. ഇത് മാധ്യമങ്ങളുടെ സ്വതന്ത്രവും സുതാര്യവുമായ പ്രവർത്തനങ്ങളിൽ ഏകപക്ഷീയമായി  നടത്തുന്ന കടന്നുകയറ്റവും , സർക്കാരിന്റെ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുവാൻ ഉതകുന്ന ഒരു മാധ്യമ സംസ്കാരം വളർത്തിയെടുക്കുവാനുള്ള  ശ്രമവുമാണെന്ന്  ചാപ്റ്റർ പ്രസിഡന്റ് ശിവൻ മുഹമ്മ ചൂണ്ടിക്കാട്ടി. വിമർശനങ്ങൾക്ക് അതീതരാണ് സർക്കാർ എന്ന ചിന്താഗതി  ജനാധിപത്യത്തെ തകർത്തുകൊണ്ട് ഏകാധിപത്യത്തിലേക്ക് പോകുന്നതിന്റെ ലക്ഷണമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചാപ്റ്റർ സെക്രട്ടറി  പ്രസന്നൻ പിള്ളൈ പ്രമേയം അവതരിപ്പിച്ചു. ട്രഷറർ അനിൽ മറ്റത്തിക്കുന്നേൽ, വൈസ് പ്രസിഡണ്ട് ജോയിച്ചൻ പുതുക്കുളം, ജോയിന്റ് സെക്രട്ടറി വർഗീസ് പാലമലയിൽ, നാഷണൽ അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ്, നാഷണൽ വൈസ് പ്രസിഡണ്ട് ബിജു സഖറിയാ  എന്നിവർ  പങ്കെടുത്തു
 

LEAVE A REPLY

Please enter your comment!
Please enter your name here