കൊച്ചി :  അടിസ്ഥാന സൗകര്യവികസനത്തിൽ ഏറെ പിന്നോക്കം നിൽക്കുന്ന വൈപ്പിനിനിൽ വിനോദസഞ്ചാര വികസനത്തിന് അടിയന്തിരമായ ഇടപെടൽ നടത്തണമെന്ന് ഫൊക്കാന മുൻ ചെയർമാനും കേരള ടൈംസ് മാനേജിംഗ് എഡിറ്ററുമായ പോൾ കറുകപ്പള്ളി ആവശ്യപ്പെട്ടു.

ഫൊക്കാന കൺവെൻഷനോടനുബന്ധിച്ച് ഫൊക്കാന സംഘടിപ്പിച്ച ജനപ്രതിനിധികളുമായൊരു സംവാദം പരിപാടിയിൽ സംസാരിക്കുകയായിരുന്നു പോൾ കറുകപ്പള്ളി. വൈപ്പിൻ എം എൽ എ കെ എൻ ഉണ്ണികൃഷ്ണനുമായി നടത്തിയ ചർച്ചയിലാണ് വൈപ്പിന്റെ ടൂറിസം സാധ്യതകൽ എന്ന വിഷയത്തിൽ ചർച്ച നടന്നത്.  എറണാകുളം നഗരത്തോട് ഏറെ ചേർന്നു നിൽക്കുന്ന പ്രകൃതി സുന്ദരമായ ദ്വീപാണ് വൈപ്പിൻ. കടലിനും കായലിനും ഇടയിൽ കിടക്കുന്ന വൈപ്പിനിൽ ദിനംപ്രതി വിദേശീയരും സ്വദേശീയരുമായ നിരവധി വിനോദ സഞ്ചാരികളാണ് എത്തുന്നത്. എന്നാൽ വിനോദ സഞ്ചാരികൾക്കാവശ്യമായ സൗകര്യങ്ങളൊന്നും ഒരുക്കാൻ ടൂറിസം വകുപ്പ് ശ്രദ്ധയർപ്പിക്കുന്നില്ല. സ്പീഡ് ബോട്ടിംഗ്, കെട്ടുവെള്ളം തുടങ്ങിയ വയൊന്നും വൈപ്പിനിൽ ഇല്ല. ഫ്‌ളോട്ടിംഗ് റസ്‌റ്റോറന്റുകൾ, ഫ്‌ളോട്ടിംഗ് അപ്പാർട്ടുമെന്റുകൾ തുടങ്ങിയ ഇന്ന് വിദേശ രാജ്യങ്ങളിൽ ആകർഷമായികഴിഞ്ഞിരിക്കുന്നു. ഇതിന് ഏറെ സാധ്യയുള്ളിടമാണ് വൈപ്പിൻ കായൽ.
വൈപ്പിൻ ടൂറിസ വികസനത്തിന് ആവശ്യമായ നിക്ഷേപം സ്വാകാര്യ മേഖലയിൽനിന്നും ലഭ്യമാക്കാൻ അവസരമൊരുക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത ഫൊക്കാന കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ പറഞ്ഞു. നിരവധി മലയാളികൾ നാട്ടിൽ നിക്ഷേപം നടത്താൻ തയ്യാറാണ്. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നിലപാടല്ല ഉണ്ടാവുന്നത്. പത്തു കോടിരൂപയുടെ പദ്ധതി നടപ്പാക്കുമ്പോൾ 10 കോടി രൂപ കൈക്കൂലി നൽകേണ്ട അവസ്ഥയാണ് കേരളത്തിൽ. ഉദ്യോഗസ്ഥർ അനാവശ്യമായ തടസവാദങ്ങൾ ഉന്നയിച്ച് പദ്ധതി വൈകിപ്പിക്കാൻ ശ്രമിക്കുന്നതാണ് നിലവിൽ കണ്ടുവരുന്നതെന്നും ചാക്കാകുര്യൻ പറഞ്ഞു. 200 അമേരിക്കൻ മലയാളികൾ കൊച്ചി നഗരത്തിൽ വന്നു താമസിക്കുന്നുണ്ട്. മറ്റിടങ്ങളിൽ നിന്നും വരുന്നവരും ഏറെയാണ്. അവർക്ക് കുടുംബ സമേതം ഒരു ദിവസം ചിലവഴിക്കാനുള്ള സൗകര്യമാണ് വേണ്ടത്. പുതിയ തലമുറയെ ആകർഷിക്കാനുള്ള സൗകര്യമാണ് അനിവാര്യം മെന്നും പോൾ കറുകപ്പള്ളി പറഞ്ഞു. നിലവിൽ ബാത്ത് റൂം സൗകര്യങ്ങൾ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തീരെയില്ലാത്ത അവസ്ഥയുണ്ട്. ടോയ്‌ലറ്റ് സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. അതിനാവശ്യമായ സഹകരണം ഫൊ്ക്കാനയിൽ നിന്നും ഉണ്ടാവും. വിദേശ മലയാളികളുടെ സഹകരണത്തോടെ കൂടുതൽ വികസനങ്ങൾ എത്തിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ഫൊക്കാന പ്രതിജ്ഞാ ബന്ധരാണെന്നും പോൾ കറുകപ്പള്ളി പറഞ്ഞു.


ഫൊക്കാന ഭാരവാഹികൾ ഉന്നയിച്ച ആവശ്യങ്ങളും നിർദ്ദേശങ്ങളും സ്വാഗതാർഹമാണെന്നും, വൈപ്പിൻ ടൂറിസ വികസനത്തിനായി ഫൊ്ക്കാനയുടെ സഹകരണം ആവശ്യമാണെന്നും എം എൽ എ വ്യക്തമാക്കി. ടൂറിസം വികസന പാക്കേജിൽ ഉൾപ്പെടുത്തി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ലോൺളി പ്ലാനറ്റിൽ ഫോർട്ട് കൊച്ചിയിൽ നിന്നും 20 കിലോമീറ്റർ അകലെയായുള്ള ഒരു സുന്ദരമായ സ്ഥലത്തെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. അതിമനോഹരമായ സീക്രട്ട് പ്ലെയിസ് എന്നാണ് ലോൺളി പ്ലാനറ്റിൽ വൈപ്പിനെ കുറിച്ച് പ്രതിപാദിക്കുന്നത്. പോർച്ചുഗീസ് അധിനിവേശവുമായി ബന്ധപ്പെട്ടുള്ള ചരിത്രങ്ങൾ അവശേഷിക്കുന്നിടമാണ് വൈപ്പിൻ. ഈ പ്രദേശങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിനോദ സഞ്ചാരവികസനമാണ് ലക്ഷ്യമിടുന്നത്. നിലവിൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾ കുറവാണ്. വരുന്ന അഞ്ചു വർഷം കൊണ്ട് ലോക നിലവാരത്തിലേക്ക് വൈപ്പിൻ എത്തണമെന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിന് ഫൊക്കാനയുടെ സഹകരണം അനിവാര്യമാണ്. ഇന്റർ നാഷണൽ വേൾഡ് ഒളിമ്പിക്‌സിന് വേദിയായി വൈപ്പിൻ കായലിനെ ഒരുക്കിയെടുക്കുകയാണ് ലക്ഷ്യം. കായൽ ടൂറിസം വികസിപ്പിക്കും. കടമക്കുടി വരെ എത്തുന്ന തരത്തിലുള്ള വിസനമാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പൊക്കാളി കൃഷി പ്രോൽസാഹിപ്പിക്കാനും, ജൈവ അരിയുടെ ഉൽപ്പാദനം വർധിപ്പിക്കാനും പദ്ധതിയുണ്ടെന്നും കെ എൻ ഉണ്ണികൃഷ്ണൻ എം എൽ എ പറഞ്ഞു.


 

1 COMMENT

  1. Great… കൊച്ചിയെ നമുക്ക് സുന്ദരി ആക്കാം ……എല്ലാവരും സഹകരിച്ചാൽ !!!!! All the best ❤️

LEAVE A REPLY

Please enter your comment!
Please enter your name here