തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ചകളിൽ നടപ്പിലാക്കി വരുന്ന ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ആരംഭിച്ചു. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. വാഹനങ്ങൾ കർശന പരിശോധനയ്ക്ക് വിധേയമാക്കും.

പുറത്തിറങ്ങുന്നവർ സ്വയം തയാറാക്കിയ സാക്ഷ്യപത്രം കരുതണം. ഔദ്യോഗിക യാത്രകൾക്കായി പോകുന്നവർ തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം. ദീർഘദൂര ബസുകൾ സർവീസ് നടത്തും. യാത്രക്കാർ യാത്രാ രേഖകൾ കരുതണം.

കടകൾ രാവിലെ ഏഴു മുതൽ രാത്രി ഒൻപതുവരെ പ്രവർത്തിപ്പിക്കാം. ഹോട്ടലുകളിൽ പാർസലുകൾ മാത്രം. ആരാധനാലയങ്ങളിൽ ചടങ്ങുകൾക്ക് അനുമതിയുണ്ട്. ഇരുപത് പേർക്ക് പ്രവേശനം അനുവദിക്കും.തുടർച്ചയായി മൂന്നാമത്തെ ഞായറാഴ്ചയാണ് സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

സംസ്ഥാനത്ത് ഇന്നലെ 33,538 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 3,52,399 പേരാണ് ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 5,18,481 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 57,740 പേർ കൊവിഡ് ബാധിച്ച് മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here