സ്വന്തം ലേഖകൻ

പാലക്കാട് : കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത രക്ഷാ ദൗത്യമാണ് മലമ്പുഴ ചേറാട് കമ്പാച്ചി മലയിൽ നടന്നത്. കേരള ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു വ്യക്തിക്കുവേണ്ടി ഇത്രയും ശ്രമകരമായ രക്ഷാ ദൗത്യം ഏറ്റെടുക്കുന്നത്. സൈന്യത്തിന്റെ രണ്ട് യൂണിറ്റുകളുടെ നേതൃത്വത്തിലായിരുന്നു രക്ഷാ ദൗത്യം.

 ട്രക്കിംഗിനിടയിൽ പാറയിടുക്കിലേക്ക് വീണ ബാബു എന്ന യുവാവിനായാണ് 46 മണിക്കൂറിനു ശേഷം ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തിയത്. സംസ്ഥാന ദുരന്തനിവാരണ സമിതിയും നാട്ടുകാരും ആദ്യഘട്ടത്തിൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും പ്രതികൂലമായ അവസ്ഥകാരണം അവരെല്ലാം പിൻവാങ്ങുകയായിരുന്നു. ഇതോടെയാണ് സൈന്യത്തിന്റെ സഹായം തേടിയത്. ഇന്നലെ രാത്രിയോടെ ബാംഗ്ലൂരിൽ നിന്നും രക്ഷാ സേന മലമുകളിലേക്ക എത്തിയത്. 1000 മീറ്റർ താഴ്ചയിലുള്ള താഴ്ചയിലേക്കാണ് ബാബു കാൽതെറ്റി വീണത്. ഒരുമിച്ചുണ്ടായിരുന്നവർ പിന്നീട് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് ബാംഗ്‌ളൂരിൽ നിന്നും വെല്ലിംഗ്ടണിൽ നിന്നുമായി എത്തിയ രണ്ട് യുണിറ്റ് സൈന്യമാണ് ഇന്നലെ രാത്രിയോടെ രക്ഷാ പ്രവർത്തനം ഏറ്റെടുക്കുന്നത്. ഹെലികോപ്റ്ററിൽ റോപ്പിൽ ഇറങ്ങിയ രക്ഷാ സംഘം ബാബുവിനെ റോപ്പിൽ എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പ്രത്യേക ഹെലികോപ്റ്ററിൽ കഞ്ചിക്കോടെത്തിക്കുകയായിരുന്നു. പ്രാഥമിക വൈദ്യ സഹായം നൽകിയതിന് ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
രണ്ട് രാത്രിയും മൂന്ന് പകലും വെള്ളവും ഭക്ഷണവുമില്ലാതെയാണ് ബാബു മലയിടുക്കിൽ കഴിഞ്ഞത്. നിർജലീകരണത്തെ തുടർന്നുണ്ടായ ദേഹാസ്വാസ്ഥ്യം മാത്രമാണ് ബാബുവിനുള്ളതെന്നും, ആശുപത്രിയിൽ എല്ലാ വൈദ്യ സഹായവും ലഭ്യമാക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടർ മൃൺമയി ജോഷി അറിയിച്ചു.

സംസ്ഥാന ദുരന്തനിവാരണ സമിതിയുടെ നേതൃത്വത്തിൽ നടന്ന ദൗത്യം പരാജയപ്പെട്ടതോടെ സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമാണ് ഇന്ത്യൻ മിലിറ്ററിയുടെ പ്രത്യേക രക്ഷാ ദൗത്യസംഘം മലമ്പുഴയിലേക്ക് എത്തിയത്. രക്ഷാ ദൗത്യം വൈകുന്നതിൽ നാട്ടുകാർ ക്ഷൂഭിതരായി, ഒരു ഘട്ടത്തിൽ ബാബുവിനെ രക്ഷിക്കാനാവില്ലെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. ഇന്നലെ അർദ്ധ രാത്രിയോടെ മലമ്പുഴയിലേക്ക് എത്തിയ സംഘം ആദ്യം സ്ഥിതിഗതികൾ പരിശോധിച്ചു.
 രക്ഷാ ദൗത്യം വിജയകരമായി പൂർത്തിയാക്കുമെന്നും ബാബുവിന്റെ ജീവന് ഒന്നും സംഭവിക്കാതെ സൈന്യം നോക്കുമെന്ന്  പ്രത്യേക ദൗത്യ സംഘത്തലവൻ സ്ഥലത്തെത്തിയപ്പോൾ തന്നെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയും ദീർഘമേറിയ രക്ഷാ പ്രവർത്തനം ഇതിനു മുൻപ് ഉണ്ടായില്ല.
അസാമാന്യമായ മനോധൈര്യമാണ് ബാബുവിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ കഴിഞ്ഞതെന്ന് രക്ഷാ ദൗത്യത്തിന് നേതൃത്വം നൽകിയ
സുലൂരിൽ നിന്നും എത്തിയ  എം ഐ 70 ഹൈലിക്കോപ്റ്റർ ഉയർത്തിയെടുത്ത് പറന്നപ്പോൾ അത് ഏറ്റവും വലിയ

മികച്ച പർവ്വതാരോഹണ സംഘത്തിലെ അംഗങ്ങളാണ് രക്ഷാ ദൗത്യത്തിനായി നിയോഗിച്ചിരുന്നത്. രാജ്യം ഏറെ അഭിമാനത്തോടെയാണ് സൈന്യത്തിന്റെ രക്ഷാ ദൗത്യത്തെ
24 വയസുകാരനായ ബാബുവിന്റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഉറങ്ങാതെ രണ്ട് ദിവസം കാത്തിരുന്ന നാട്ടുകാർ, അവർ സൈന്യത്തിന് നന്ദിപറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ സമയോചിതമായ ഇടപെടൽ നടത്തി, സൈന്യത്തിന്റെ സാഹായം തേടിയില്ലായിരുന്നുവെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോയേനെ. റവന്യൂ വകുപ്പിന്റെ കൃത്യമായ നടപടികളും ദൗത്യം കൂടുതൽ വേഗത്തിലാക്കാൻ സഹായിച്ചു.


 

LEAVE A REPLY

Please enter your comment!
Please enter your name here