തിരുവനന്തപുരം: കാവി നിറം തനിക്ക് കണ്ണിന് കുളിർമ്മയേകുന്നതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുസ്ലീമിന്റെ നിറമല്ല പച്ച. താൻ സംസാരിക്കുന്നത് ഖുറാൻ അടിസ്ഥാനമാക്കിയാണ്. മുസ്ലീം ലീഗ്  തന്നെ ഇസ്ലാം വിരുദ്ധനാക്കാൻ ശ്രമിക്കുകയാണെന്നും ഗവർണർ അഭിപ്രായപ്പെട്ടു.

താൻ രാഷ്ട്രീയ ചർച്ചകൾക്കില്ലെന്ന് പറഞ്ഞ ഗവർണർ ഏക സിവിൽകോഡിനെ അനുകൂലിക്കുെന്നെന്ന നിലപാട് വ്യക്തമാക്കി. ഏക സിവിൽകോഡ് ആരുടെയും അവകാശവും സ്വത്വവും ഹനിക്കാനല്ല. വിവാഹനിയമങ്ങൾ എല്ലാ വിഭാ?ഗത്തിനും ഏകീകരിക്കപ്പെടും. മുസ്ലീം വിവാഹങ്ങളിൽ എത്ര പേർ കൃത്യമായി വധുവിന് മെഹർ കൊടുക്കുന്നുണ്ട്. ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധങ്ങളിൽ
ഗൂഢാലോചനയുണ്ട്, ദുഷിച്ച ആസൂത്രണമാണത്. ഇസ്ലാമിൽ അന്തർലീനമാണ് ഹിജാബ് എന്ന് പറയുന്നവരാണ് ഗൂഢാലോചനക്കാർ.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ആശയപ്രകാശനത്തിന് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പ്രതിഷേധങ്ങൾ വ്യക്തമാക്കുന്നതും ഇന്ത്യൻ ജനാധിപത്യം നൽകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചാണ്. സ്ത്രീ ധരിക്കേണ്ട ഷാളിനെക്കുറിച്ച് ഖുറാൻ പറയുന്നുണ്ട്. ഹിജാബ് വലിച്ചെറിയുന്നതിനെക്കുറിച്ചല്ല ചോദ്യം. ഞാൻ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നു. ധരിക്കേണ്ട വസ്ത്രം ഏതായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോരുത്തർക്കുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. 1986 മുതൽ അവർ (മുസ്ലീം ലീഗ്) എന്നെ കരിവാരിതേക്കുകയാണ്. ഞാൻ ഖുറാനെതിരാണെന്നാണ് പറയുന്നത്. എനിക്ക് രാഷ്ട്രീയ ചർച്ചകളിലിടപെടാൻ താല്പര്യമില്ല. ഞാൻ ഖുറാനിലുള്ളതാണ് പറയുന്നത്. എന്നെ പഠിപ്പിക്കുന്നതിന് എനിക്ക് അവരോട് നന്ദിയുണ്ട്.

കാവി എനിക്ക് പരിത്യാഗത്തിന്റെ നിറമാണ്. ത്യാഗത്തിന്റെയും മറ്റുള്ളവർക്കായി ജീവിക്കുന്നതിന്റെയും സൂചകമാണത്. പച്ച മുസ്ലീങ്ങളുടെ നിറമല്ല. അത് സമൃദ്ധിയുടെ നിറമാണ്. 1986 ൽ  ഞാൻ രാജിവെക്കുമ്പോൾ ബിജെപിക്ക് രണ്ട് എംപിമാർ മാത്രമാണ് ഉണ്ടായിരുന്നത്. 25 ാമത്തെ വയസ്സിൽ മന്ത്രിയായതാണ് ഞാൻ. നരേന്ദ്രമോദിയുമായി മൂന്ന് തവണ മാത്രമാണ് നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടുള്ളതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഗവർണറുടെ പ്രസ്താവന.
 

LEAVE A REPLY

Please enter your comment!
Please enter your name here