തിരുവനന്തപുരം: ഗവര്‍ണര്‍ എന്ന പദവിയുടെ മഹിമ ആരിഫ് മുഹമ്മദ് ഖാന്‍ തകര്‍ത്തെന്നു കെപിസിസി പ്രസിഡന്റ് കെ . സുധാകരന്‍. ഗവര്‍ണര്‍ രാഷ്ട്രീയം പറയുന്നുയെന്നും അതില്‍ വിയോജിപ്പുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ വിഷയത്തില്‍ ഗവര്‍ണര്‍ക്ക്് ഇടപെടാന്‍ അവകാശമില്ലെന്നു. പദവിക്ക്് ചേരാത്ത വിധമാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്.

തരംതാണ നിലപാട് മാറ്റുന്ന ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ രപവര്‍ത്തനം വിലയിരുത്താന്‍ ഗവര്‍ണറെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. മികച്ച പ്രതിപക്ഷ നേതാവാണ് വിഡി സതീശനെന്നും അതില്‍ കോണ്‍ഗ്രസിനും പൊതുജനങ്ങള്‍ക്കും ഒട്ടും സംശയമില്ലെന്നു സുധാകരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here