തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ആവശ്യമില്ലാത്ത ആര്‍ഭാടമാണ് ഗവര്‍ണറെന്നും 157 സ്റ്റാഫുളള രാജ്ഭവനില്‍ എന്താണ് നടക്കുന്നതെന്നു കാനം ഗവര്‍ണറോടു ചോദിച്ചു. ഗവര്‍ണറുടെ ചിലവിനെക്കുറിച്ച് ആരും ചോദിച്ചിട്ടില്ല എന്നാല്‍ വിവരാവകാശ നിയമം ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചെലവിന്റെ വിവരങ്ങള്‍ ലഭിക്കുമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

ഗവര്‍ണര്‍ ഒരു ഭരണഘടനാ സ്ഥാപനമാണ്. അദ്ദേഹത്തിന്റെ ജോലികള്‍ നിശ്ചയിക്കപ്പെട്ടിട്ടുളളതാണ്. ഭരണഘടനയുടെ 176ാം അനുഛേദം അനുസരിച്ച് സംസ്ഥാന മന്ത്രി പാസാക്കുന്ന നയപ്രഖ്യാപനം വായിക്കാന്‍ ബാധ്യതയുളളയാളാണ്. ആ ബാധ്യത അദ്ദേഹം നിര്‍വഹിക്കേണ്ടതുണ്ട്. അതു ചെയ്തില്ലേ രാജിവെച്ചു പോകേണ്ടി വരുമെന്നു കാനം രാജേന്ദ്രന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here