തിരുവനന്തപുരം:  അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ഫൊക്കാനയുടെ ഈവർഷത്തെ കേരളാ  കൺവെൻഷൻ ഫെബ്രുവരി 26 ന് തിരുവനന്തപുരത്ത് നടക്കും.  കഴക്കൂട്ടം മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആർട് സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, വിവിധ മന്ത്രിമാർ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും.  മലയാളി  കൂട്ടായ്മയിലെ അഞ്ഞൂറോളം അംഗങ്ങളാണ് കൺവെൻഷനിൽ പങ്കെടുക്കുന്നത്.

1983 ൽ പ്രവർത്തനം ആരംഭിച്ച ഫൊക്കാന എല്ലാ രണ്ടുവർഷങ്ങളിലും കൺവെൻഷൻ നടത്താറുണ്ട്. 2001 ലാണ് ഫൊക്കാന കേരളാ കൺവെൻഷൻ ആരംഭിക്കുന്നത്. ഡോ അനിരുദ്ധന്റെ നേതൃത്വത്തിൽ നടന്ന പ്രഥമ കൺവെൻഷനിൽ മുഖ്യമന്ത്രിയും വിവിധി മന്ത്രിമാരും പങ്കെടുത്തു. തുടർന്ന് ഫൊക്കാന കേരളാ കൺവെൻ എല്ലാ രണ്ടുവർഷത്തെ ഇടവേളകളിലായി നടന്നുവരികയാണ്.  കേരള ത്തിൽ നടപ്പാക്കുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും കൂടുതൽ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുമായാണ് കേരളാ കൺവെൻഷൻ സംഘടിപ്പിക്കുന്നത്.


ചടങ്ങിൽ മലയാള ഭാഷയിലെ മികച്ച ഗവേഷണ പ്രബന്ധത്തിന് ഫൊക്കാനയും കേരള സർവകലാശാലയും സംയുക്തമായി നൽകുന്ന  ഭാഷയ്ക്കൊരു ഡോളർ പുരസ്‌കാം കൺവെൻഷനിൽ വച്ച്  വിതരണം ചെയ്യും. 2019 ലെ ജേതാക്കളായ പി അരുൺ മോഹനും കെ മഞ്ജുവിനുമാണ്  പുരസ്‌ക്കാരം,  50000 രൂപയാണ് അവാർഡ് തുക.  സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഭാഷാപുരസ്‌കാരം വികരണം ചെയ്യും. സമാപന സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.

 ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സമർപ്പണമായാണ് ഇത്തവണത്തെ കൺവെൻഷൻ. ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൺവെൻഷനായിരിക്കും തിരുവനന്തപുരം കഴക്കൂട്ടത്തെ മാജിക് പ്ലാനറ്റിൽ നടക്കുകയെന്ന് ഭാരവാഹികൾ പറഞ്ഞു. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മാജിക് പ്ലാനറ്റിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്ന മലയാളി കൂട്ടായ്മയാണ് ഫൊക്കാന.

ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരിപാടികൾ, സാംസ്‌കാരിക പരിപാടികൾ, ചർച്ചകൾ, മീഡിയ സെമിനാറുകൾ എന്നിവ കൺവെൻഷന്റെ ഭാഗമായി നടക്കും. കൺവെൻഷന് നാന്ദികുറിച്ചുകൊണ്ട് 25ന് കിൻഫ്ര പാർക്കിൽ നിന്നും കഴക്കൂട്ടം വെട്ടുറോഡ് വരെ കണ്ണുകെട്ടി മോട്ടോർ സൈക്കിൾ റൈസിംഗ് നടക്കും.

പത്രസമ്മേളനത്തിൽ  ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ  ആന്റണി, ഇന്റർനാഷണൽ കോ-ഓഡിനേറ്റർ പോൾ കറുകപ്പള്ളി, ബോർഡ് ഓഫ് ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്, ലീലാ മരോട്ട്, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, അഡീഷണൽ അസോസിയേറ്റ്  ട്രഷറർ ബിജു കൊട്ടാരക്കര,  കൺവെൻഷന്റെ മുഖ്യരക്ഷാധികാരി  ഗോപിനാഥ് മുതുകാട്  എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here