കൊച്ചി : കെ പി എ സി ലളിതയുടെ നിര്യാണത്തിൽ ഫൊക്കാന മുൻ  പ്രസിഡന്റും കേരളാ ടൈംസ് മാനേജിംഗ് ഡയറക്ടറുമായ പോൾ കറുകപ്പള്ളി അന്ത്യാജ്ഞലി അർപ്പിച്ചു.  കെ പി എ സി ലളിതയുടെ വിയോഗം അമേരിക്കൻ മലയാളികൾക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും പോൾ കറുകപ്പള്ളി അനുശോചന കുറിപ്പിൽ പറഞ്ഞു.  


ഫൊക്കാനയുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന നടിയായിരുന്നു കെ പി എ സി ലളിത. അമേരിക്കൻ സന്ദർശന വേളയിലെല്ലാം അടുത്ത ബന്ധം പുലർത്തിയ സിനിമാ താരമായിരുന്നു കെ പി എ സി ലളിത. ഫൊക്കാന കൺവെൻഷനുകളിൽ പ പങ്കെടുക്കാൻ അമേരിക്കയിൽ പലതവണ എത്തിയിരുന്നു ലളിത. അപ്പോഴെല്ലാം വലിയ സ്‌നേഹ ബന്ധമാണ് അവർ മലയാളികളുമായി പുലർത്തിയിരുന്നതെന്നും പോൾ കറുകപ്പള്ളി പറഞ്ഞു.
തന്റെ ആതിഥ്യം സ്വീകരിച്ച് വീട്ടിൽ താമസിക്കാനുള്ള സൗമനസ്യവും അവർ കാട്ടിയിരുന്നതായും പോൾ പറഞ്ഞു. 24 ചാനൽ മേധാവി ആർ. ശ്രീകണ്ഠൻ നായർ, ഹൈബി ഈഡൻ എം.എൽ.എ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here