തിരുവനന്തപുരം : അമേരിക്കൻ   മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ മുഖപത്രം ‘ഫൊക്കാന ടുഡേ ‘കേരള കൺവൻഷൻ പതിപ്പ് പ്രകാശനം ചെയ്തു. ഫൊക്കാന കേരളാ കൺവൻഷനോടനുബന്ധിച്ച് കഴക്കൂട്ടം മാജിക് പ്ലാനെറ്റിൽ വച്ചു നടന്ന ചടങ്ങിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസിന് ആദ്യപതിപ്പ് നൽകിക്കൊണ്ടാണ് പ്രകാശന കർമ്മം നിർവഹിച്ചത് . കേരളാ കൺവെൻഷൻ ഉൽഘാടന സമ്മേളനത്തിൽ ഫൊക്കാന ടുഡേ ചീഫ് എഡിറ്റർ ബിജു ജോൺ കൊട്ടാരക്കര പത്രത്തെപ്പറ്റിയുള്ള വിശദീകരണം നൽകിയാണ്  പ്രസിദ്ധീകരം പ്രകാശന കർമ്മത്തിനായി  സമർപ്പിച്ചത്.

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കൺവെൻഷനോടനുബന്ധിച്ച് വ്യത്യസ്തമായ ചില പദ്ധതികൾക്ക് തുടക്കം കുറിച്ചതോടെ ഒരു ജനകീയ സംഘടനയായി ഫൊക്കാനമാറിയെന്നും,  മലയാളികൾക്ക് എന്നും താങ്ങും തണലുമായി നിന്ന ഏക മലയാളി കൂട്ടായ്മയായ ഫൊക്കാനയാണെന്നും കടകംപള്ളി പറഞ്ഞു.

 ഫൊക്കാനയുടെ പ്രവർത്തനങ്ങളിലെ ചരിത്രം ഫൊക്കാന ടുഡേയിലൂടെ ജനമനസുകളിൽ എത്തുന്നത് ഫൊക്കാനയെ എല്ലാ വിഭാഗം ജനങ്ങൾക്കും അടുത്തറിയുന്നതിനു സഹായകമാകുമെന്ന് കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.  ഫൊക്കാന ടുഡേയുടെ ആദ്യകാല എഡിറ്റർ ആയി സേവനം തുടങ്ങിയ തനിക്ക് സംഘടനയിൽ വളരാനുള്ള  ചവിട്ടുപടിയായിരുന്നു ഫൊക്കാന ടുഡേയെന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് ഒാർമ്മിച്ചു.
കേരളത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെയും കുടുംബത്തിന്റെയും പുനരധിവാസവും മികച്ച പ്രൊജക്റ്റാക്കി മാറ്റിയ ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റുമായി ചേർന്ന് വിപുലമായ പദ്ധതികളാണ് ഫൊക്കാന പ്ലാൻ ചെയ്തിരിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് ഫൊക്കാന കൺവെൻഷൻ മാജിക്ക് പ്ലാനറ്റിൽ വച്ച് നടത്താൻ ഫൊക്കാന തീരുമാനിച്ചതെന്നും  ജോർജി വർഗീസ് പറഞ്ഞു.
കഴിഞ്ഞ ഒരു വർഷക്കാലത്തെ ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചുകൊണ്ട് കേരളാ കൺവെൻഷന്റെ ഭാഗമായി പുറത്തിറക്കിയതാണ് ഫൊക്കാന ടുഡേ പതിപ്പെന്ന് ചീഫ് എഡിറ്റർ ബിജു കൊട്ടാരക്കര പറഞ്ഞു.


    ഫൊക്കാനാ ജന. സെക്രട്ടറി സജിമോൻ ആന്റണി, ട്രസ്റ്റിബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് , ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ,  വൈസ് പ്രസിഡന്റ് തോമസ് തോമസ്, പ്രൊഫ. ഗോപിനാഥ് മുതുകാട്, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തുടങ്ങിയവർ സംസാരിച്ചു

Fokana today Final print Feb 2022

LEAVE A REPLY

Please enter your comment!
Please enter your name here