രാജേഷ് തില്ലങ്കേരി


തിരുവനന്തപുരം: കേരളത്തിൽ ഒഴിവുള്ള രാജ്യസഭാ സീറ്റുകളിൽ ജയസാധ്യതയുള്ള സീറ്റിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തറെ പ്രഖ്യാപിച്ചു. ഒട്ടേറെ പേരുകൾ പരിഗണനയിൽ വന്നുവെങ്കിലും അവസാന വട്ടം  ജെ ബി മേത്തറുടെ പേര് ഹൈക്കമാന്റ് പ്രഖ്യാപിച്ചതോടെ കേരളത്തിലെ കോൺഗ്രസിൽ പുതിയൊരു അധ്യായമാണ് തുറക്കുന്നത്.

 സ്ഥാനാർത്ഥികളായി പരിഗണിക്കാവുന്നവരുടെ പേരുകളടങ്ങിയ പട്ടിക കെ പി സി സി നേതൃത്വം എഐസിസിക്ക് വിട്ടുവെങ്കിലും  കെ പി സി സി യുടെ പട്ടികയിൽ മുഖ്യസ്ഥാനത്തുണ്ടായിരുന്ന എം ലിജുവിനെ ഹൈക്കമാന്റ് പരിഗണിച്ചില്ല.  മൂന്ന് പേരുടെ പട്ടികയാണ് കെ പി സി സി ഹൈക്കമാന്റിന് കൈമാറിയത്. ജെബി മേത്തർ, എം ലിജു, ജയ്‌സൺ ജോസഫ് എന്നിവരുടെ പേരുകളാണ് പട്ടികയിലുണ്ടായിരുന്നത്.

രാജ്യസഭാ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ സോണിയാ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും ചർച്ചകൾ നടത്തിയിരുന്നു. ഡൽഹിയിൽ  കഴിഞ്ഞ ദിവസം പല തവണകളായി ചർച്ച നടത്തിയെങ്കിലും ധാരണയിലെത്താൻ സാധിച്ചിരുന്നില്ല.  എം ലിജുവിനൊപ്പം കെ സുധാകരൻ രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. . തൊട്ടുപിന്നാലെ എം ലിജുവിനെതിരെ കേരളത്തിൽ നിന്നുള്ള ചില നേതാക്കൾ രംഗത്തെത്തി. കെ സുധാകരന്റെ നോമിനി എം ലിജുവടക്കം അടുത്തകാലത്ത് തെരഞ്ഞെടുപ്പിൽ തോറ്റ ആരെയും പരിഗണിക്കരുതെന്ന്  കെ സി വേണുഗോപാൽ നിലപാട് സ്വീകരിച്ചപ.  എ ഗ്രൂപ്പിന്റെയും ആവശ്യവും ഇതായിരുന്നു, കെ മുരളീധരനും ഇതേ നിലപാട് പരസ്യമായി പ്രഖ്യാപിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് കെ മുരളീധരൻ ഹൈക്കമാന്റിന് കത്ത് നൽകിയിരുന്നു.

ഹൈക്കമാൻഡ് നോമിനിയായി ശ്രീനിവാസൻ കൃഷ്ണനെ മൽസരിപ്പിക്കാൻ ദേശീയതലത്തിൽ സമ്മർദമുണ്ടായി. തെലങ്കാനയുടെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണനെ ഹൈക്കമാന്റ് നോമിനിയായി പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്നലെയാണ് കെ പി സി സി നേതൃത്വത്തിന് നിർദേശം ലഭിച്ചത്. സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടാണ് റോബർട്ട് വദ്രയുമായി ബിസിനസ് ബന്ധങ്ങളുള്ള പ്രിയങ്കയുടെ വിശ്വസ്തനും തൃശ്ശൂർ സ്വദേശിയുമായ ശ്രീനിവാസൻ കൃഷ്ണൻറെ പേര് സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഹൈക്കമാന്റ് നിർദേശിച്ചത്. ഇതിനെതിരെ കടുത്ത എതിർപ്പുണ്ടായതോടെ അതിലും തീരുമാനമാക്കാനായില്ല.

എം ലിജു, ഷാനിമോൾ ഉസ്മാൻ, വി ടി ബൽറാം, സതീശൻ പാച്ചേനി, എംമഎം ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരുള്ള പട്ടികയാണ് സംസ്ഥാനനേതൃത്വം തയ്യാറാക്കിയിട്ടുള്ളത്. യുവാക്കൾക്ക് മുൻഗണന നൽകാനാണ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നതെന്നും, എം ലിജു പരിഗണനയിലുള്ളയാളാണെന്നും കെ സുധാകരൻ പ്രതികരിക്കുകയും ചെയ്തു.  യുവാക്കളെയും വനിതകളെയും രാജ്യസഭയിലേക്ക് പരിഗണിക്കണമെന്നായിരുന്നു ഉയർന്ന പ്രധാന ആവശ്യം. തെരഞ്ഞെടുപ്പുകളിലൊന്നും മത്സരിക്കാത്ത ഒരാളായിരിക്കും രാജ്യ സ്ഭാ സ്ഥാനാർത്ഥിയായി എത്തുകയെന്നാണ്

48 വർഷത്തിനു ശേഷമാണ് ഒരു വനിത കോൺഗ്രസിന്റെ രാജ്യ സഭാ സ്ഥാനാർത്ഥിയായി എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ജെബി മേത്തർ കെ എം ഐ മേത്തറുടെ മകളാണ്. ആലുവ നഗരസഭാ അധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിലാണ് മഹിളാ കോൺഗ്രസ് അധ്യക്ഷയായി നിയമിതയായത്.

കെ പി സി സി അധ്യക്ഷന്റെ നോമിനിയായി പട്ടികയിൽ ഇടം പിടിച്ച എം ലിജുവിനെ പരിഗണിക്കാതെ മഹിളാ കോൺഗ്രസ് അധ്യക്ഷയെ രാജ്യസഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ഹൈക്കമാന്റ് നിലപാട് ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കും. കെ സി വേണുഗോപാലിനെതിരെ നിലപാട് ശക്തമായിരിക്കെയാണ് കെ സിയുടെ തീരുമാനം നടപ്പിലാലുന്നത്.

 
 

LEAVE A REPLY

Please enter your comment!
Please enter your name here